Follow the News Bengaluru channel on WhatsApp

പുകസ ബെംഗളൂരു ദ്വിദിന കവിതാ ക്യാമ്പ് സമാപിച്ചു 

കവിത, രാഷ്ട്രീയം, സമകാലികത എന്ന വിഷയത്തില്‍ പ്രശസ്ത കവി പി. എന്‍. ഗോപീകൃഷ്ണൻ നടത്തിയ പ്രഭാഷണത്തോടെ ക്യാമ്പിന് തുടക്കം കുറിച്ചു

ബെംഗളൂരു: പുരോഗമന കലാസാഹിത്യസംഘം(പുകസ) ബെംഗളൂരു സംഘടിപ്പിച്ച ദ്വിദിന കവിതാ ക്യാമ്പ് ‘കാവ്യശാല’ സമാപിച്ചു. കവിത, രാഷ്ട്രീയം, സമകാലികത എന്ന വിഷയത്തിൽ പ്രശസ്ത കവി പി. എൻ. ഗോപീകൃഷ്ണ൯ നടത്തിയ പ്രഭാഷണത്തോടെ ക്യാമ്പിന് തുടക്കം കുറിച്ചു. വ൪ത്തമാന രാഷ്ട്രീയ സാമൂഹ്യ അവസ്ഥയിൽ മലയാളകവിത ഉയ൪ത്തുന്ന പ്രതിരോധങ്ങളെക്കുറിച്ചും കവിതയുടെ രാഷ്ട്രീയത്തേയും രാഷ്ട്രീയസമരങ്ങളിലെ കവിതയുടെ നിതാന്തമായ കാവലിനേയും കുറിച്ച് അദ്ദേഹം സദസ്സുമായി സംവദിച്ചു. നിരൂപക൯ കെ.വി.സജയ് ‘കവിതയുടെ സംവേദന രീതികൾ’ എന്ന വിഷയത്തെ അധികരിച്ച് കവിതയുടെ സങ്കേതങ്ങളും സംവേദനവഴികളും പരിണാമങ്ങളും പലമാനങ്ങളും ആഴത്തിൽ അപഗ്രഥിച്ച് സംസാരിച്ചു. കവിയും ഗാനരചയിതാവുമായ അ൯വ൪ അലി തന്റെ കവിതാവിഷ്കാരങ്ങളിലൂടെ കവിതയുടെ മുഴക്കവും മൌനവും ആസ്വാദകരിലേക്ക് പകർന്നു. എഴുത്തുകാരനും വിവ൪ത്തകനുമായ സുധാകര൯ രാമന്തളി, നാടകകൃത്തും സംവിധായകനുമായ ഡെന്നീസ് പോൾ, മുതി൪ന്ന സാംസ്കാരിക പ്രവ൪ത്തക൯ ടി.എം. ശ്രീധര൯ എന്നിവ൪ സംസാരിച്ചു. പുകസ(ബെംഗളൂരു) പ്രസിഡന്‍റ് സുരേഷ് കോടൂ൪ അധ്യക്ഷത വഹിച്ചു. പുകസ സെക്രടറി സുദേവ൯ പുത്തഞ്ചിറ ക്യാമ്പിന് ആമുഖം നല്‍കി. ഗീതാനാരായണ൯, രതി സുരേഷ്, കെ.ആ൪.കിഷോ൪ എന്നിവരുടെ നേതൃത്വത്തിൽ വൈകുന്നേരം നടന്ന ‘കാവ്യമാലിക’ എഴുത്തച്ഛ൯ മുതലുള്ള മലയാള കവിതയുടെ കാലസഞ്ചാരത്തെ ആലാപനങ്ങളിൽ ആവിഷ്കരിച്ച് ശിൽപശാലക്ക് ഭാവഗീതമൊരുക്കി.

രണ്ടാം ദിവസം നടന്ന കവിതാ ശിൽപശാലക്ക് ഗോപീകൃഷ്ണ൯, അ൯വ൪ അലി, സജയ്.കെ.വി. എന്നിവ൪ നേതൃത്വം നൽകി. കവിയും എഴുത്തുകാരിയുമായ ഇന്ദിരാ ബാല൯ ശിൽപശാല ഉദ്ഘാടനം ചെയ്തു. തുട൪ന്ന് ബെംഗളൂരുവിൽ നിന്നും കേരളത്തിൽ നിന്നും ക്യാമ്പിൽ പങ്കെടുത്ത കവികൾ ബിന്ദു സജീവ്‌, ഡോ.ഹരികുമാ൪, ഹസീനാ ഷിയാസ്, ജീവ൯ രാജ്, പ്രിയ വിനോദ്, റമീസ് തോന്നയ്ക്കൽ, രമ പ്രസന്ന പിഷാരടി, സംഗീത, ഷാജി കോട്ടയം, വിന്നി ഗംഗാധര൯, ഷിഹാബ്, ശിവപ്രസാദ്‌, വിനോദ്, ശിവകുമാ൪. എസ് എന്നിവ൪ സ്വന്തം കവിതകൾ അവതരിപ്പിച്ചു. സമാപന ചടങ്ങിൽ ക്യാമ്പംഗങ്ങൾ അവരുടെ ക്യാമ്പനുഭവങ്ങളും പ്രതികരണങ്ങളും പങ്കുവെച്ചു. ശാന്തകുമാ൪ എലപ്പുള്ളി നന്ദി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.