Follow the News Bengaluru channel on WhatsApp

പതിനഞ്ചുകാരിക്ക് വരൻ 47കാരൻ; ശിശുസംരക്ഷണ സമിതി കേസെടുത്തു

തിരുവനന്തപുരം: ഇടുക്കിയിൽ ശൈശവ വിവാഹം. 15 വയസുള്ള പെൺകുട്ടിയെയാണ് 47 വയസുള്ള വിവാഹിതനായ വ്യക്തിക്ക് വിവാഹം ചെയ്തു നൽകിയത്.

ഇടുക്കി ജില്ലയിലെ ഇടമലക്കുടി ഗോത്ര വർഗ പഞ്ചായത്തിലെ കണ്ടത്തിക്കുടി ആദിവാസി ഊരിലാണ് സംഭവം. സംഭവത്തിൽ ചൈൾഡ് വെൽഫയർ കമ്മറ്റി കേസെടുത്ത് നടപടികൾ ആരംഭിച്ചു.

ഒരുമാസം മുമ്പാണ് ഇടമലക്കുടിയിൽ 15 വയസ് പ്രായമുള്ള പെൺകുട്ടിയെ മതാപിതാക്കളുടെ സാന്നിധ്യത്തിൽ മധ്യ വയസ്കന് വിവാഹം ചെയ്ത് നൽകിയത്. ഗോത്രാചാര പ്രകാരമായിരുന്നു വിവാഹം. ഇയാൾ വിവാഹിതനും പ്രായപൂർത്തിയായ രണ്ട് മക്കളുടെ പിതാവുമാണ്. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് എതിരെയും വരനെതിരെയും വിവാഹത്തിന് നേതൃത്വം നൽകിയവർക്ക് എതിരെയും ജില്ലാ പോലീസ് കേസെടുക്കും.

15 ദിവസം മുമ്പാണ് ഇത് സംബന്ധിച്ച വിവരം ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കും ചൈൽഡ് ലൈനും ലഭിക്കുന്നത്. തുടർന്ന് സംഭവത്തെ കുറിച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ ഉടൻ സമിതിക്ക് മുന്നിൽ ഹാജരാക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നു ശിശുക്ഷേമ സമിതി അംഗങ്ങൾ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.