Follow the News Bengaluru channel on WhatsApp

കേരള സമാജം അൾസൂരു സോൺ കുടുംബ സംഗമവും സാന്ത്വന ഭാവന പദ്ധതി തറക്കല്ലിടൽ ചടങ്ങും നടത്തി

കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു

ബെംഗളൂരു: കേരള സമാജം അൾസൂരു സോൺ കുടുംബ സംഗമവും സാന്ത്വന ഭാവന പദ്ധതിയുടെ ഭാഗമായി സൗജന്യമായി നിർമ്മിച്ചുനൽകുന്ന 2 വീടുകളുടെ ശിലാസ്ഥാപന കർമ്മവും ഇന്ദിരാനഗർ കൈരളീ നികേതൻ ഓഡിറ്റോറിയത്തിൽ നടന്നു.

കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. അൾസൂരു സോൺ ചെയർമാൻ ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പി സി മോഹൻ എം പി മുഖ്യാതിഥിയായി ഐവാൻ നിഗ്ലി എക്സ് എം എൽ എ, സെൻട്രൽ ടാക്സ് അഡി. കമ്മീഷണർ പി. ഗോപകുമാർ ഐ ആർ എസ്, കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്‌ണൻ, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി വി എൻ ബാലകൃഷ്‌ണൻ, ജോയിന്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ്, ആർബി ഫൗണ്ടേഷൻ ട്രസ്റ്റിമാരായ ബിജു വർഗ്ഗീസ്, രാജീവൻ, ഗർഷോം ഫൗണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ, കെ എൻ ഇ ട്രസ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സോൺ കൺവീനർ രാധാകൃഷ്ണൻ, വനിതാ വിഭാഗം ചെയർപേഴ്സൺ സീന മനോജ് തുടങ്ങിയവർ സംബന്ധിച്ചു.

കേരള സമാജം മുൻ പ്രസിഡണ്ടും ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ ജെ അലക്‌സാണ്ടറുടെ സ്മരണാർത്ഥമാണ് 2 വീടുകൾ നിർമ്മിച്ച് നൽകുന്നത്.
ഗർഷോം ഫൗണ്ടേഷൻ, കൈരളി കലാവാണി, ആർബീ ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ ബെംഗളൂരുവിലെ യമലൂരു, കോട്ടൂർ എന്നിവിടങ്ങളിലാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത്.

സമാജം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപടികൾ, ഉച്ചഭക്ഷണം, പള്ളിയോടം ബീറ്റ്‌സ് അവതരിപ്പിച്ച നടൻ പാട്ട്, ലിജീഷും സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു.

ഗോവ യൂണിവേഴ്സിറ്റി കോർട്ട് അംഗമായി നിയമിതനായ ജെയ്ജോ ജോസഫ്, സമാജം പ്രസിഡന്റ് സി പി രാധാകൃഷ്‌ണൻ, ആർബി ഫൗണ്ടേഷൻ ട്രസ്റ്റിമാരായ ബിജു വർഗ്ഗീസ്, രാജീവൻ, ജിൻസ് പോൾ, ശ്രീകുമാരി രാധാകൃഷ്‌ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.