Follow the News Bengaluru channel on WhatsApp

കേന്ദ്ര ബജറ്റിൽ അപ്പർ ഭദ്ര പദ്ധതിക്ക് 5300 കോടി; നന്ദി അറിയിച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിലെ അപ്പർ ഭദ്ര പദ്ധതിക്കായി ബജറ്റിൽ 5,300 കോടി രൂപ അനുവദിച്ചതിൽ കേന്ദ്ര സർക്കാറിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. വരൾച്ച സാരമായി ബാധിച്ച കർണാടകയ്‌ക്ക് ആശ്വാസം പകരുന്നതാണ് പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു. വരൾച്ച ബാധിച്ച പ്രദേശങ്ങളിലേക്ക് കുടിവെള്ളവും കൃഷിയിടങ്ങളിലേക്ക് വെള്ളവു മെത്തിക്കാനുമാണ് അപ്പർ ഭദ്ര ജലസേചന പദ്ധതി ലക്ഷ്യമിടുന്നത്. 2.25 ലക്ഷം ഹെക്ടർ ഭൂമിയിൽ ജലസേചനം നടത്തുന്നതാണ് പദ്ധതി. ചിക്കമഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, തുമകുരു തുടങ്ങിയ ജില്ലകളിലാണ് അപ്പർ ഭദ്ര പദ്ധതി നടപ്പിലാക്കുന്നത്.

കേന്ദ്രം ഫണ്ട് അനുവദിച്ചതിന് പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും മുഖ്യമന്ത്രി നന്ദി അറിയിച്ചു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ സമ്പദ് വ്യവസ്ഥ വളരുകയാണെന്ന് ബൊമ്മൈ പറഞ്ഞു. പ്രസ്തുത ബജറ്റ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് കൂടുതൽ ഊർജ്ജം പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റാണ് ഇന്ന് സഭയിൽ ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. യുവാക്കളുടേയും സ്ത്രീകളുടേയും ഉന്നമനത്തിനായി നിരവധി പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഗോത്ര വിഭാഗങ്ങളുടെ വികസനത്തിനായി 15,000 കോടി രൂപയുടെ മാറ്റിവെച്ചതാണ് ഇതിൽ പ്രധാനം. രാജ്യത്തുടനീളമുള്ള ആദിവാസി വിദ്യാർഥികൾക്കായി നിലവിലുള്ള 740 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് 38800 അധ്യാപകരെയും ജീവനക്കാരെയും റിക്രൂട്ട് ചെയ്യുമെന്നും ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.