കേരള-കർണാടക അതിർത്തികളിൽ പരിശോധന കർശനമാക്കും

വരാനിരിക്കുന്ന കർണാടക സംസ്ഥാന നിയമസഭ ഇലക്ഷനുമായി ബന്ധപ്പെട്ട് കേരള- കർണാടക അതിർത്തികളിൽ പരിശോധന കർശനമാക്കാൻ തീരുമാനിച്ചതായി കേരള എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കർണാടക – കേരള പോലീസ് സേനയിലെയും എക്സൈസ് വകുപ്പിലെയും ഉദ്യോഗസ്ഥർ സംയുക്തമായാണ് പരിശോധന നടത്തിയത്.
ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം ആയത്. സംസ്ഥാന അതിർത്തികളിലൂടെ സംയുക്ത വാഹന പരിശോധന നടത്താനും സംയുക്ത പെട്രോളിംഗ് നടത്താനും യോഗത്തിൽ തീരുമാനിച്ചു. കൂടാതെ, അന്തർ സംസ്ഥാന കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങൾ തമ്മിൽ കൈമാറാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
അടുത്തിടെ സംസ്ഥാന അതിർത്തികളിലൂടെ മയക്കുമരുന്ന്, മദ്യം എന്നിവയുടെ കടത്ത് വ്യാപകമായിട്ടുണ്ട്. കർണാടകയിൽ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാൽ ഇത്തരം അനധികൃത പ്രവർത്തനങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നും കർണാടക ഡിജിപി പ്രവീൺ സൂദ് പറഞ്ഞു.
മയക്കു മരുന്നുകളുടെ ഉത്ഭവസ്ഥാനത്തെ കുറിച്ചുള്ള വിവരങ്ങൾ കേരളത്തിന് കൈമാറുമെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും കർണാടക ജോയിന്‍റ് എക്സൈസ് കമ്മീഷണർ വിജയകുമാർ ഉറപ്പ് നൽകി.
കേരളത്തിൽ ബൈരക്കുപ്പ, ബാവലി, പുൽപ്പള്ളി, പെരിക്കല്ലൂർ, മുത്തങ്ങ, എന്നീ അതിർത്തി പ്രദേശങ്ങളിൽ പരിശോധന നടത്തുന്നതിന് വേണ്ടി ഒരു ടീമിനെ നിയോഗിക്കാനും യോഗത്തിൽ തീരുമാനിച്ചു. കർണാടക ജോയിന്‍റ് എക്സൈസ് കമ്മീഷണർ വിജയകുമാർ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.
ചാമരാമരാജ് നഗർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ നാഗശയന, വയനാട് ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി. എസ് ഗുണ്ടൽപേട്ട എക്സൈസ് ഇൻസ്പെക്ടർ തൻവീർ, കൊല്ലെകൽ എക്സൈസ് ഇൻസ്പെക്ടർ സുനിൽ, ചാമരാജ് നഗർ എക്സൈസ് ഇൻസ്പെക്ടർ ഉമാശങ്കർ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശോക് കുമാർ, സർക്കിൾ ഇൻസ്പെക്ടർമാരായ ജിമ്മി ജോസഫ്, ഹരിനന്ദൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.