Follow the News Bengaluru channel on WhatsApp

വൈദ്യുതി കുടിശ്ശിക തീർപ്പാക്കാത്ത ആശുപത്രികൾക്ക് നോട്ടീസ് അയച്ച് ബെസ്കോം

ബെംഗളൂരു: വൈദ്യുതി കുടിശ്ശിക തീർക്കാത്തതിനെ തുടർന്ന് ബെംഗളൂരുവിലെ പ്രമുഖ സർക്കാർ ആശുപത്രികൾക്ക് നോട്ടീസ് അയച്ച് ബെസ്കോം.

മല്ലേശ്വരത്തെ കെസി ജനറൽ ആശുപത്രിക്കും ജയനഗർ ജനറൽ ആശുപത്രിക്കും ബെസ്കോം നോട്ടീസ് നൽകി. ആശുപത്രികൾ കൂടാതെ ചില പോലീസ് സ്റ്റേഷനുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

കെസി ജനറൽ ആശുപത്രിയിൽ അഞ്ച് മാസമായി 28 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്ന് ബെസ്കോം ഉദ്യോഗസ്ഥർ പറഞ്ഞു. നോട്ടീസ് നൽകുന്നതിന് മുൻപായി ബെസ്കോം ഉദ്യോഗസ്ഥർ ഇവരെ നേരിട്ട് സന്ദർശിച്ച് കുടിശ്ശിക അടക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആശുപത്രി അധികൃതർ പ്രതികരിക്കാത്തതിനാലാണ് നോട്ടീസ് അയച്ചതെന്ന് അധികൃതർ വിശദീകരിച്ചു.

അതേസമയം, ജയനഗർ ജനറൽ ആശുപത്രിയിൽ 24 ലക്ഷത്തിലധികം രൂപയുടെ വൈദ്യുതി കുടിശ്ശികയുണ്ട്. കുടിശ്ശിക കൃത്യസമയത്ത് അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് ബെസ്കോം ആശുപത്രികൾക്ക് മുന്നറിയിപ്പ് നൽകി. ഇതിനിടെ കുടിശ്ശിക തീർപ്പാക്കുന്നതിനൊപ്പം സേവനങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അധിക ധനസഹായം ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജയനഗർ ജനറൽ ആശുപത്രി കർണാടക ആരോഗ്യ വകുപ്പിന് കത്തയച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.