Follow the News Bengaluru channel on WhatsApp

ഇന്ത്യൻ ഊർജ്ജ വാരാചരണത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും

ബെംഗളൂരു: ഇന്ത്യൻ ഊർജ്ജ വാരാചരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 6 മുതൽ 8 വരെയാണ് ഊർജ്ജ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്.

ഊർജ്ജ ശക്തികേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ ഉയർന്നുവരുന്ന കഴിവ് പ്രദർശിപ്പിക്കലാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. പരമ്പരാഗതമായ ഊർജ വ്യവസായ മേഖലയിലെ പ്രമുഖരും നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. ഊർജ പരിവർത്തനത്തിലെ വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തിൽ ചർച്ചയും സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏകദേശം 30ഓളം മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കും.

30000-ത്തിലധികം പ്രതിനിധികളും ആയിരത്തോളം പ്രദർശകരും അഞ്ഞൂറോളം പ്രഭാഷകരും ഇന്ത്യയുടെ ഊർജ്ജ ഭാവിയിലെ വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തിൽ ചർച്ച നടത്തും.

ഇത് കൂടാതെ ഗ്രീൻ മൊബിലിറ്റി റാലിയും പ്രധാനമന്ത്രി ബെംഗളൂരുവിൽ ഫ്‌ലാഗ് ഓഫ് ചെയ്യും. ഹരിത ഊർജ സ്രോതസ്സുകളിൽ ഓടുന്ന വാഹനങ്ങളുടെ പങ്കാളിത്തത്തിന് റാലി സാക്ഷ്യം വഹിക്കും. ഹരിത ഇന്ധനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതു വഴി ലക്ഷ്യമിടുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള പദ്ധതികളും ഈ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.