Follow the News Bengaluru channel on WhatsApp

ബജറ്റിൽ ഇന്ധന സെസ്: സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്, കല്ലേറ്, സംഘര്‍ഷം

ഇടതുപക്ഷ സര്‍ക്കാറിന്റെ ബജറ്റിലെ ഇന്ധന സെസ് വര്‍ധനവിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ച്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റിടങ്ങളില്‍ ജില്ലാ ആസ്ഥാനങ്ങളിലേക്കുമായിരുന്നു പ്രതിഷേധ മാര്‍ച്ച്. പലയിടങ്ങളിലും പോലീസുമായി ഏറ്റുമുട്ടലുണ്ടായി. തൃശൂരിലും കോട്ടയത്തും പ്രതിഷേധക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. കോട്ടയത്ത് പോലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. ബാരിക്കേഡിന് മുകളില്‍ കയറി ദീര്‍ഘസമയം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.

കോട്ടയത്തും എറണാകുളത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. തക്കാളിയും മറ്റും എറിഞ്ഞിരുന്നു. പടക്കമെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ബാരിക്കേഡ് മറിച്ച് താഴെയിടാനും ശ്രമമുണ്ടായി.

അതേസമയം ബജറ്റ് അവതരിപ്പിച്ച ശേഷം വെള്ളക്കരം കൂട്ടിയത് സഭയോടുള്ള അനാദരവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ജനങ്ങളുടെ അവസ്ഥ പരിഗണിച്ച് വേണം നികുതിയും ഫീസും വർധിപ്പിക്കാൻ. കുടിശിക പിരിക്കുന്നതിൽ വാട്ടർ അതോറിറ്റി വൻ പരാജയമെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.