Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ ബാനറുകൾ സ്ഥാപിക്കുന്നതിനെതിരെ കർശന നടപടിയുമായി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ അനധികൃതമായി ഫ്ലക്സുകളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരേ കർശന നടപടി സ്വീകരിക്കാൻ ബിബിഎംപി. ഒരാഴ്ചയ്ക്കുള്ളിൽ ഇവ നീക്കം ചെയ്യണമെന്ന് രാഷ്ട്രീയ പാർട്ടികളോടും സ്വകാര്യ വ്യക്തികളോടും ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് ആവശ്യപ്പെട്ടു.

കൂടാതെ അതാത് സോണുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ ചുരുങ്ങിയത് 10 കേസുകളെങ്കിലും ഇത് സംബന്ധിച്ച് രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. മുന്നറിയിപ്പ് നൽകുകയെന്ന ലക്ഷ്യവുമായാണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. നേരത്തേ നഗരത്തിൽ അനധികൃതമായി ഫ്ലക്സുകളും ബാനറുകളും ഉയർത്തുന്നതിനെതിരേ കർണാടക ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു.

ഇതോടെ ബിബിഎംപി പരിശോധനകൾ കർശനമാക്കിയിരുന്നെങ്കിലും കാര്യമായ ഇക്കാര്യത്തിൽ മാറ്റമുണ്ടായിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പടുക്കുന്ന സാഹചര്യത്തിൽ ബാനറുകളുടേയും ഫ്ലക്സുകളുടേയും എണ്ണം കൂടാനുള്ള സാധ്യതകൂടി മുന്നിൽ കണ്ടാണ് വരും ദിവസങ്ങളിൽ കർശന നടപടി സ്വീകരിക്കാനുള്ള തീരുമാനം. ഒരോ സോണുകളിലും രാഷ്ട്രീയ പാർട്ടികളുടേയും സംഘടനകളുടേയും പ്രതിനിധികളുമായി ചർച്ച നടത്താനും പദ്ധതിയുണ്ട്.

പൊതുപരിപാടികൾക്കു പുറമേ പിറന്നാൾ ഉൾപ്പെടെയുള്ള സ്വകാര്യ ചടങ്ങുകൾക്കും ഫ്ലക്സുകളും ബാനറുകളും സ്ഥാപിക്കുന്ന പ്രവണത നഗരത്തിൽ വലിയതോതിൽ വർധിച്ചുവരുന്നതായാണ് ബിബിഎംപി വിലയിരുത്തൽ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.