Follow the News Bengaluru channel on WhatsApp

കേ​ര​ള എൻജിനിയറിംഗ്, ഫാർമസി എൻട്രൻസ് മേയ് 17ന്

എ​ൻ​ജി​നീ​യ​റി​ങ്​/ ഫാ​ർ​മ​സി കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള കേ​ര​ള എ​ൻ​ട്ര​ൻ​സ്​ മേ​യ്​ 17ന്​ ​ന​ട​ത്തും. എ​ൻ​ട്ര​ൻ​സ്​ പ്രോ​സ്​​പെ​ക്ട​സ്​ പ​രി​ഷ്​​ക​ര​ണ സ​മി​തി യോ​ഗ​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണയായത്. നി​ർ​ദേ​ശം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച്​ ഉ​ത്ത​ര​വി​റ​ങ്ങു​ന്ന മു​റ​ക്ക്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും.

ഫിസിക്സ്, കെമിസ്ട്രി എന്നിവ ചേർന്ന ഒന്നാം പേപ്പർ രാവിലെയും മാത്തമാറ്റിക്സിന്റെ രണ്ടാം പേപ്പർ ഉച്ചയ്ക്കുമായിരിക്കും. സിലബസിലും ഫീസിലും മാറ്റമില്ല. എല്ലാ കോഴ്സുകൾക്കും അപേക്ഷിക്കാൻ ജനറൽ വിഭാഗത്തിന് 900രൂപയും പട്ടികജാതിക്കാർക്ക് 400രൂപയുമാണ് ഫീസ്. പട്ടികവർഗ്ഗക്കാർക്ക് ഫീസില്ല.

മു​ൻ​വ​ർ​ഷങ്ങളിൽ നിന്നും​ വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ ഓ​പ്​​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ന്​ ​പ്ര​ത്യേ​കം ഫീ​സ്​ ചു​മ​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​യി​ൽ ഓ​പ്​​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ന്​ ഫീ​സ്​ ചു​മ​ത്തു​ന്ന മാ​തൃ​ക​യി​ലാ​യി​രി​ക്കും ഇ​ത്. കോ​ഴ്​​സ്​ ഫീ​സി​​ന്​ അ​നു​സൃ​ത​മാ​യാ​യി​രി​ക്കും ഓ​പ്​​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​നു​ള്ള ഫീ​സ്​ നി​ശ്ച​യി​ക്കു​ക. അനാവശ്യ ഓപ്ഷൻ തടയാനാണിത്. ഈ ഫീസ് വാർഷിക ഫീസിൽ വകയിരുത്താനും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് തിരികെ നൽകാനുമാണ് പ​രി​ഷ്​​ക​ര​ണ സ​മി​തി ശുപാർശ നല്കിയിരിക്കുന്നത്. ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​ന്​ അ​ർ​ഹ​ത​യു​ള്ള​വ​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ബോ​ർ​ഡിന്റെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥയും ​ഒ​ഴി​വാ​ക്കും. പകരം സംസ്ഥാന മെഡിക്കൽ ബോർഡിന്റെ പരിശോധനയാവും പരിഗണിക്കുക.

Learntech Edu Solutions Pvt. Ltd A 1-Stop Solution for all Educational Needs. Learntech Edu Solutions Pvt. Ltd. is one of the fastest-growing Educational Service Provider. Our Experts have successfully guided 40,000+ students to pursue their desired course at top colleges. So, what are you waiting for? Reach out to us now! Courses Available – MBBS/ MD/ MS – BDS/ MDS – BAMS/ BHMS/ BNYS – Nursing – B.Pharm/ Pharm.D – Allied Health – BBA/ MBA – Law – BCA – MCA – BHM – MSW – B.E./ B.Tech/ M.E./ M.Tech & Many More Contact us for Admission Guidance Now! +919090145050

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.