Follow the News Bengaluru channel on WhatsApp

ട്രാഫിക് നിയമലംഘന പിഴതുകയില്‍ നല്‍കിയ ഇളവ് 19 വരെ നീട്ടി

ബെംഗളൂരു: സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ തുകയില്‍ 50 ശതമാനം ഇളവ് നല്‍കി അടയ്ക്കാനുള്ള അവസരം സര്‍ക്കാര്‍ മാര്‍ച്ച് 19 വരെ നീട്ടി നല്‍കി. ഇളവ് നല്‍കാന്‍ ആദ്യ ഘട്ടത്തില്‍ ഫെബ്രുവരി 2 മുതല്‍ 11 വരെയായിരുന്നു സമയപരിധി അനുവദിച്ചിരുന്നത്. പിന്നീട് ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ ഇളവ് കൂടുതല്‍ ദിവസത്തേക്ക് കൂടി തുടരാന്‍ കര്‍ണാടക ലീഗല്‍ സര്‍വീസ് സൊസൈറ്റി ട്രാഫിക് പോലീസ് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. 120.8 കോടി രൂപയോളമാണ് ഫെബ്രുവരിയില്‍ ഇളവ് ഇനത്തില്‍ സര്‍ക്കാറിന് ലഭിച്ചത്.

ബെംഗളൂരുവിലുള്ളവർക്ക് തൊട്ടടുത്തുള്ള ട്രാഫിക് പോലീസ് സ്റ്റേഷനിലോ ബാംഗ്ലൂർ വൺ സെൻ്ററുകളിലോ, ബെംഗളൂരു ട്രാഫിക് പോലീസിൻ്റെ വെബ്‌ സൈറ്റായ https://bangaloretrafficpolice.gov.in വഴിയോ തുക അടക്കാവുന്നതാണ്. കർണാടകയുടെ മറ്റു ഭാഗങ്ങളിലുള്ളവർക്ക് കർണാടക വൺ സെൻ്ററുകളിലോ സമീപത്തുള്ള പോലീസ് സ്റ്റേഷനുകളിലോ തുക അടക്കാം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.