ബ്രഹ്മപുരം മാലിന്യ പുക; കൊച്ചിയിൽ മാസ്‌ക് നിർബന്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടിത്തത്തെ തുടർന്നു കൊച്ചി നഗരത്തിൽ പുക വ്യാപിപ്പിച്ചിരിക്കുന്ന പശ്ചാത്താലത്തില്‍ പുകയെ ചെറുക്കാനായി മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് ആരോഗ്യമന്ത്രി. വിഷപ്പുക ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാനാണ് നടപടി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികളടക്കം മാസ്ക് ധരിക്കാനാണ് നിർദേശം.
തലവേദന, തൊണ്ടവേദന, കണ്ണുനീറ്റൽ എന്നീ പ്രധാന ലക്ഷണങ്ങളുമായി നിലവിൽ 899 പേർ ചികിത്സ തേടിയതായും കുട്ടികളെയും പ്രായമായവരെയും രോഗബാധിതരെയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു. കാക്കനാട് ആരോഗ്യകേന്ദ്രത്തിൽ കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ക്യാമ്പ് ചെയ്യും. ചൊവ്വാഴ്ച മുതൽ ബ്രഹ്മപുരത്തും പരിസരത്തും ആരോഗ്യസർവേ ആരംഭിക്കും. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്നും ഇതിനായുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.
അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്.പുക ശമിപ്പിക്കാനുള്ള ശ്രമം പത്താം ദിനത്തിലേക്ക് കടന്നപ്പോഴാണ് മാസ്ക് ധരിക്കാനായുള്ള പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം കൊച്ചിയിലെ മാലിന്യ നീക്കം വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. രാപ്പകൽ വ്യത്യാസമില്ലാതെ തുടരുന്ന ദൗത്യത്തിൽ നിലവിൽ 170 അഗ്നിശമന സേനാംഗങ്ങളും 32 എക്സ്കവേറ്റർ ഓപ്പറേറ്റർമാരും 11 നേവി ഉദ്യോഗസ്ഥരും, സിയാലിലെ നാലു പേരും ബിപിസിഎല്ലിലെ ആറു പേരും 71 സിവിൽ ഡിഫൻസ് അംഗങ്ങളും 30 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും ഉദ്യോഗസ്ഥരും 20 ഹോം ഗാർഡുകളുമാണ് പങ്കാളികളായിരിക്കുന്നത്. 23 ഫയർ യൂണിറ്റുകളും, 32 എസ്കവേറ്റർ / ജെസിബികളും മൂന്ന് ഹൈപ്രഷർ പമ്പുകളുമാണ് നിലവിൽ പുക അണയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
