Follow the News Bengaluru channel on WhatsApp

റോഡുകളിൽ വൺവേ ചട്ടം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ റോഡുകളിൽ വൺവേ ചട്ടം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് നിയമനടപടി സ്വീകരിക്കുമെന്ന് സിറ്റി ട്രാഫിക് പോലീസ്. ഇതിനായുള്ള പരിശോധന ട്രാഫിക് പോലീസ് ശക്തമാക്കിയിട്ടുണ്ട്.

ഇത്തരം വാഹനങ്ങൾ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നതായി നിരവധി പരാതികളുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ നിയമലംഘനം നടത്തിയ 30 പേർക്കെതിരെ കേസെടുത്ത അധികൃതർ ഒട്ടേറെ വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. വൈറ്റ്ഫീൽഡിൽ മാത്രം 20 വാഹനങ്ങളും കുന്ദലഹള്ളിയിൽ 6 വാഹനങ്ങളും പിടിച്ചെടുത്തു.

വൺവേ ചട്ടങ്ങൾ ലംഘിക്കുന്നത് മൂലമുള്ള ഗതാഗതക്കുരുക്കിനും ഇതോടെ പരിഹാരമാകും. വൺവേ ചട്ടം ലംഘിച്ചതിനു നടപടി നേരിടുന്നവയിൽ ഭൂരിഭാഗവും ഓൺലൈൻ ഭക്ഷണ ഡെലിവറി ജീവനക്കാരുടെ വാഹനങ്ങളാണ്. അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവർക്കെതിരെ ജനുവരിയിൽ 913 കേസുകളാണ് റജിസ്റ്റർ ചെയ്തത്. 669 എണ്ണം കാറുകൾക്ക് എതിരെയാണ്. 188 കേസുകൾ ഇരുചക്രവാഹനങ്ങൾക്ക് എതിരെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.