Follow the News Bengaluru channel on WhatsApp

ഏത് ഗോവിന്ദൻ വന്നാലും തൃശ്ശൂർ ഞാൻ എടുക്കും; കേരളം ബി.ജെ.പി പിടിക്കും: സുരേഷ് ഗോപി

കേരളം എടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും എടുത്തിരിക്കുമെന്ന് നടനും മുൻ എം.പിയുമായ സുരേഷ് ഗോപി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്റെ ഹൃദയത്തില്‍ നിന്ന് വന്ന അപേക്ഷയായിരുന്നു ‘തൃശൂര്‍ എനിക്ക് വേണം ഈ തൃശൂര്‍ നിങ്ങളെനിക്ക് തരണ’മെന്നത്. ഏത് ഗോവിന്ദന്‍ വന്നാലും ഇനിയും തൃശൂര്‍ എടുക്കുമെന്ന് സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത തേക്കിൻകാട് മൈതാനത്തെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും മുഖ്യന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം,​

ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറാണെന്നും സുരേഷ് ഗോപി പറ‌ഞ്ഞു. കണ്ണൂർ,​ അമിത് ഷായോട് അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം,​ അവരുടെ അടിത്തറയിളക്കണം. അത്രയ്ക്ക് നിങ്ങൾ കേരള ജനതയെ ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്തു. കണ്ണൂർ തരൂ എനിക്ക് ഞാൻ തയ്യാറാണ്. സുരേഷ് ഗോപി പ്രസംഗത്തിൽ വ്യക്തമാക്കി.

ബ്രഹ്മപുരം വിഷയം കൈകാര്യം ചെയ്യാൻ പ്രാപ്തിയില്ലെങ്കിൽ കേന്ദ്രത്തോട് അപേക്ഷിക്കണം. ഇവിടെ എന്താണ് നടക്കുന്നത്. ജനങ്ങൾ സംസ്ഥാന സർക്കാരിനോട് കാലുപിടിച്ച് അപേക്ഷിക്കുന്നു,​ സുരേഷ് ഗോപി പറഞ്ഞു. അന്തംകമ്മി കൂട്ടങ്ങൾ,​ ചൊറിയാൻ മാക്രി കൂട്ടങ്ങൾ ഇനിയും ട്രോളാൻ വരും. ഏത് ഗോവിന്ദൻ വന്നാലും തൃശൂർ ഞാൻ എടുക്കും. രാഷ്ട്രീയമല്ല,​ കരുണയും കരുതലുമാണ് കാട്ടിയതെന്നും ചാരിറ്റി രാഷ്ട്രീയം ആക്കാൻ പറ്റിയില്ലെങ്കിൽ ഈ നുണയുടെ ,​ ചതിയുടെ ,​ വഞ്ചനയുടെ രാഷ്ട്രീയം നിറുത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം കേരളത്തിന്റെ വികസനം സാദ്ധ്യമാക്കാൻ കോൺഗ്രസിനോ കമ്മ്യൂണിസ്റ്റുകാർക്കോ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു കേരളത്തിൽ തമ്മിലടിക്കുന്ന കോൺഗ്രസും സി.പി.എമ്മും ത്രിപുരയിൽ ഒന്നിച്ചെന്നും എന്നാൽ ജനം ബി.ജെ.പിയെ തിരഞ്ഞെടുത്തെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.