Follow the News Bengaluru channel on WhatsApp

ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് ഏപ്രിൽ എട്ട് മുതൽ

ബെംഗളൂരു: ചെന്നൈ കോയമ്പത്തൂർ വന്ദേഭാരത് സർവീസ് യാഥാർഥ്യമാകുന്നു. ഏപ്രിൽ എട്ടിന് തമിഴ്നാട് സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ഫ്ലാഗ് നിർവഹിക്കും. വരുംദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി
ചെന്നൈ മുതൽ ജോലാർപ്പേട്ടവരെയുള്ള റൂട്ടിൽ നിലവിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാനായി പാത ബലപ്പെടുത്തിയിട്ടുണ്ട്. സർവീസ് ആരംഭിക്കുന്നതോടെ ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള യാത്രാ സമയം 2 മണിക്കൂർ കുറയുമെന്നാണ് പ്രതീക്ഷ. സ്റ്റോപ്പുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.

ചെന്നൈയിൽനിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്കുള്ള വന്ദേഭാരത് സർവീസ് കഴിഞ്ഞ വർഷം നവംബറിൽ സർവീസ് ആരംഭിച്ചിരുന്നു. ഗേജ് മാറ്റം നടത്തിയ തിരുത്തൂറൈപൂണ്ടി-അഗസ്തിയംപള്ളി റൂട്ടിൽ ഡെമു സർവീസും താംബരം-ചെങ്കോട്ട ട്രൈ വീക്ക്‌ലി ട്രെയിനും പ്രധാനമന്ത്രി ഏപ്രിൽ എട്ടിന് ഉദ്ഘാടനം ചെയ്യും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.