Follow the News Bengaluru channel on WhatsApp

കേരളീയ ചുവർചിത്ര പ്രദർശനവും പഠനവും സംഘടിപ്പിക്കുന്നു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം കേരളീയ ചുവര്‍ ചിത്രകലകളുടെ ലഘുപ്രദര്‍ശനവും പഠനവും സംഘടിപ്പിക്കുന്നു. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആകൃതി സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ സഹകരണത്തോടെയാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 26 മുതല്‍ 28 വരെ ബെമെല്‍ ലേ ഔട്ടിലുള്ള കലാക്ഷേത്രയിലാണ് പ്രദര്‍ശനം നടക്കുന്നത്.

ചിത്രകലയില്‍ ദീര്‍ഘമായ അനുഭവസമ്പത്തുള്ള കെ രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ആകൃതി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഗിന്നസ് റെക്കോര്‍ഡിനുടമയായ രാമചന്ദ്രന്‍, കേരളത്തിന്റെ ചുവര്‍ ചിത്രകലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിനോടകം നൂറുകണക്കിന് ശിഷ്യരാണ് അദ്ദേഹത്തിന്റെ ചിത്രകലാവിദ്യാലയത്തില്‍ നിന്നും ചുവര്‍ ചിത്രകലകള്‍ പഠിച്ചിറങ്ങിയിട്ടുള്ളത്. രാമചന്ദ്രന്റെ ശിക്ഷണത്തില്‍ ഒരുവര്‍ഷത്തോളം നീളുന്ന ചുവര്‍ ചിത്രകലാപഠനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സമാജം. താല്പര്യമുള്ളവര്‍ക്ക് 9449538245, 9845751628 എന്ന നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാനായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.