Follow the News Bengaluru channel on WhatsApp

പീഡന ആരോപണം; നടൻ ഡാനിഷിനെതിരെ കേസെടുത്ത് പോലീസ്

മുംബൈ: ഗായകനും അഭിനേതാവുമായ ഡാനിഷ് മിർസയ്ക്കെതിരെ പീഡന പരാതിയിൽ കേസെടുത്ത് മുംബൈ പോലീസ്. നിരവധി ഗാന ആൽബങ്ങൾ ഡാനിഷ് പുറത്തിറക്കിയിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട് ഇദ്ദേഹത്തിന്. കേസ് രജിസ്‌റ്റർ ചെയ്‌തത് മുതൽ ഡാനിഷ് ഒളിവിലാണ്. ഡാനിഷിന് വേണ്ടി തിരച്ചിൽ നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

2018 മാർച്ച് മുതൽ 2022 ഡിസംബർ വരെ നാല് വർഷത്തോളം ഇരയെ മിർസ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മാർച്ച് 17 നാണ് പരാതി ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. ഇരയുടെ വൈദ്യപരിശോധനയും ഇരുവരും തമ്മിലുള്ള ഫോൺ കോളുകളും ചാറ്റുകളും പോലുള്ള മറ്റ് തെളിവുകൾ പരിശോധിച്ചതായി പോലീസ് പറഞ്ഞു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 406 (ക്രിമിനൽ വിശ്വാസ ലംഘനം) എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരമാണ്‌ ഗായകനും നടനുമായ ഡാനിഷ് മിർസ എന്ന അൽഫാസിനെതിരെ പോലീസ് കേസെടുത്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.