Follow the News Bengaluru channel on WhatsApp

ബെംഗളൂരു – മൈസൂരു അതിവേഗ പാതയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. കാർ ചരക്കുവാഹനത്തിന്റെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകനുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അച്ഛന് ഗുരുതരമായി പരിക്കേറ്റു.

മാണ്ഡ്യയിലെ മദ്ദൂരിനു സമീപത്തെ ഐശ്വര്യ കോൺവെന്റിന് അടുത്താണ് അപകടം. കുടകിലെ ബലമുരി സ്വദേശികളും ബെംഗളൂരുവിലെ രമേഷ്‌നഗറിലെ താമസക്കാരുമായ കവിത മുത്തപ്പ (47), മകൻ ആര്യൻ മുത്തപ്പ (15) എന്നിവരാണ് മരിച്ചത്. കവിതയുടെ ഭർത്താവ് കെ. മുത്തപ്പ(54)യ്ക്കാണ് പരിക്കേറ്റത്. ഇയാളെ മാണ്ഡ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടകിൽ നിന്ന് ബെംഗളൂരുവിലേക്ക് കാറിൽ പോകവേയാണ് അപകടമുണ്ടായത്. മുന്നിൽ അതിവേഗത്തിൽ സഞ്ചരിച്ചിരുന്ന ചരക്കുവാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ കുടുംബം സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആര്യൻ സംഭവസ്ഥലത്തും കവിത ആശുപത്രിയിലുമാണ് മരിച്ചത്. സംഭവത്തിൽ മദ്ദൂർ ട്രാഫിക് പോലീസ് കേസെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.