Follow the News Bengaluru channel on WhatsApp

കഞ്ചാവ് വിൽപ്പന; രണ്ട് മലയാളി വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർ ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ കോളേജ് വിദ്യാർഥികൾക്ക് കഞ്ചാവ്‌ വിൽപ്പന നടത്തുന്നതിനിടെ രണ്ടു കേസുകളിലായി രണ്ട്‌ മലയാളി വിദ്യാർഥികൾ അടക്കം നാലു പേർ ബെംഗളൂരുവിൽ പിടിയിലായി. കോട്ടയം സ്വദേശി അനുപ്രീത് സലിൻ (23), പത്തനംതിട്ട സ്വദേശി ആകാശ് വിനയൻ (23) ഇവർക്കൊപ്പമുണ്ടായിരുന്ന തുമകൂരു കുനിഗൽ സ്വദേശി രഘു (29) എന്ന ഡ്രൈവറുമാണ് ആദ്യത്തെ കേസിൽ അറസ്റ്റിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇവർ താമസിക്കുന്ന ചിക്കബാനവാരയിലെ ഒരു സ്വകാര്യകോളേജിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. ഇവരിൽനിന്ന് 12 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.നൈജീരിയൻ സ്വദേശിയാണ് ഇവർക്ക് കഞ്ചാവ് നൽകിയതെന്നാണ് പോലീസ് പറഞ്ഞു. ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. നഗരത്തിലെ സ്വകാര്യകോളേജ് വിദ്യാർഥികളാണ് ഇരുവരും. സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇരുവരും രഘുവിന്റെ സഹായത്തോടെയാണ് മറ്റ് കോളേജുകളിലെ വിദ്യാർഥികൾക്ക് കഞ്ചാവെത്തിച്ചു നൽകിയിരുന്നതെന്നും പോലീസ് പറഞ്ഞു.

മറ്റൊരു കേസിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 10 കിലോ കഞ്ചാവുമായി സലീം പാഷ (32) എന്ന ആളാണ് പിടിയിലായത്. ആന്ധ്ര – ഒഡീഷ എന്നിവിടങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് നഗരത്തിൽ വിൽപ്പന നടത്തുന്ന ഇയാൾക്കെതിരെ നേരത്തെ മൂന്നോളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.