Follow the News Bengaluru channel on WhatsApp

ഐപിഎൽ മാമാങ്കത്തിന് ഇന്ന് തുടക്കം; ക്രിക്കറ്റ് പൂരത്തിന് മാറ്റ് കൂട്ടാൻ ചലച്ചിത്ര താരങ്ങളും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 സീസണിന് ഇന്ന് തുടക്കമാകും. ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് മത്സരം. രണ്ടാം ദിനം മുതല്‍ ദിവസവും രണ്ട് മത്സരങ്ങള്‍ നടക്കും. ഉച്ചകഴിഞ്ഞ് 3.30, രാത്രി 7.30 എന്നിങ്ങനെയാണ് മത്സരസമയം.

ഗുജറാത്തിനെ ഹാർദിക് പാണ്ഡ്യയും ചെന്നൈയെ എം.എസ്. ധോണിയുമാണ് നയിക്കുന്നത്. കൊറോണക്ക് ശേഷമുള്ള ആഢംബരപൂർവ്വമായ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ചലച്ചിത്ര താരങ്ങളുടെ നിര തന്നെയുണ്ട്. നടിമാരായ രശ്മിക മന്ദാന, തമന്ന ഭാട്ടിയ, ഗായകൻ അർജിത് സിംഗ് തുടങ്ങിയവർ ഐപിഎൽ 2023-ന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് കൂടുതൽ മാറ്റ് കൂട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.

ബുക്ക്മൈഷോയും പേടിഎം ഇൻസൈഡർ ആപ്ലിക്കേഷൻ വഴിയും ഐപിഎൽ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് എടുക്കാവുന്നതാണ്. വയാകോം-18 ആണ് ഐപിഎല്ലിന്‍റെ ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഐപിഎല്‍ 2023 ജിയോ സിനിമയുടെ ആപ്ലിക്കേഷനും വെബ്‌സൈറ്റും വഴി സൗജന്യമായി ആരാധകര്‍ക്ക് കാണാം. വൂട്ട്, ജിയോ സിനിമ എന്നീ ആപ്ലിക്കേഷനുകളിലൂടെയും ഇവയുടെ വെബ്സൈറ്റുകൾ വഴിയും ഉദ്ഘാടന ചടങ്ങും ഗുജറാത്ത്-ചെന്നൈ മത്സരവും കാണാൻ സാധിക്കും.

നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് തന്നെയാണ് ഇക്കുറി ഫേവറൈറ്റുകള്‍. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയ വമ്പന്‍മാരും ടൈറ്റില്‍ പോരാട്ടത്തിനുണ്ടാകും. ചെന്നൈ നാല് തവണ ചാമ്പ്യന്‍മാരായ ടീമും ഗുജറാത്ത് കഴിഞ്ഞ വര്‍ഷത്തെ ആദ്യ സീസണില്‍ തന്നെ കിരീടമുയര്‍ത്തിയ കൂട്ടരുമാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.