Follow the News Bengaluru channel on WhatsApp

സ്വർണവില സർവകാല റെക്കോർഡിൽ; ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവില സർവകാല റെക്കോർഡിൽ. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ച് എട്ട് ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയുമായി. ഇന്നലത്തെ സ്വർണവിലയായ 44,240 രൂപയായിരുന്നു സംസ്ഥാനത്തെ ഇതിന് മുമ്പുള്ള ഏറ്റവും ഉയർന്ന നിരക്ക്. മൂന്നുദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്നലെ മുതലാണ് വീണ്ടും കുതിക്കാൻ തുടങ്ങിയത്. ഇന്നലെ പവന് 480 രൂപ വർദ്ധിച്ചിരുന്നു.

അന്താരാഷ്ട്ര സ്വർണ വില നേരിയ തോതിൽ കുറഞ്ഞപ്പോൾ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും, വൻകിട നിക്ഷേപകരും സ്വർണം വാങ്ങി കൂട്ടുകയും ചെയ്തതോടെ സ്വർണ വില വലിയ തോതിൽ വർദ്ധിക്കുകയായിരുന്നു. യുഎസ് ഫെഡറൽ റിസർവ്വിന്റെ നിലപാടുകളായി ഇന്നലെ പുറത്തു വന്ന സാമ്പത്തികം, ട്രഷറി ആദായം എന്നീ ഡേറ്റകൾ സ്വർണ വില ഉയരാൻ കാരണമായി. അന്താരാഷ്ട്ര സ്വർണ വില ഇന്ന് 2022 ഡോളറും രൂപയുടെ വിനിമയ നിരക്ക് 82.10 ലുമാണ് ഉള്ളത്.

പത്തു വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന സ്വർണവിലയേക്കാൾ ഇരട്ടിയിൽ കൂടുതൽ വർധനവാണ് ഇപ്പോൾ ഉള്ളത്. ഒരു ഗ്രാം സ്വർണത്തിന് 2,700 രൂപയായിരുന്നു അന്നത്തെ നിരക്ക്, പവന് 21,600 രൂപയും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.