മണിപ്പൂരിലെ സംഘര്‍ഷം: അക്രമം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ വെടിവെക്കാന്‍ ഉത്തരവ്

ഇംഫാല്‍: വ്യാപക ആക്രമങ്ങള്‍ അരങ്ങേറിയ മണിപ്പൂരില്‍ അക്രമം തടയാന്‍ വെടിവെക്കാന്‍ ഉത്തരവ്. സംസ്ഥാന സര്‍ക്കാരിനെ നിര്‍ദ്ദേശം അനുസരിച്ച് ഗവര്‍ണറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗുരുതരമായ സാഹചര്യങ്ങളില്‍ വെടിവെപ്പ് നടത്താമെന്നാണ് ഉത്തരവ്. ഗോത്രവര്‍ഗത്തില്‍പ്പെടാത്ത ഭൂരിപക്ഷക്കാരായ മെയ്തി വിഭാഗത്തെ പട്ടികവര്‍ഗ പദവിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ നടത്തിയ ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
ജില്ലാ മജിസ്ട്രേറ്റുമാര്‍, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ജനക്കൂട്ടം പിരിഞ്ഞു പോകാതെ അക്രമം തുടരുന്ന സാഹചര്യത്തില്‍ വെടിവെക്കാനാണ് ഉത്തരവ്.
ഇന്നലെ രാത്രി ഇംഫാല്‍, ചുരാചന്ദ്പുര്‍, കാങ്പോക്പി മേഖലകളില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് മണിപ്പൂരിലെ എട്ടു ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചു.
മണിപ്പൂരില്‍ സംഘര്‍ഷം നടന്ന മേഖകളില്‍ സൈന്യം ഇന്ന് റൂട്ട്മാര്‍ച്ച് നടത്തി. സംഘര്‍ഷം നിയന്ത്രിക്കാനായി നിയോഗിച്ച സൈന്യവും അസം റൈഫിള്‍സുമാണ് ഫ്ലാഗ് മാര്‍ച്ച് നടത്തിയത്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് അഭയാര്‍ഥികളായ 4000 ഓളം പേര്‍ക്ക് സൈനിക ക്യാമ്പുകളില്‍ താവളമൊരുക്കിയിരിക്കുകയാണ്.
Today in #Manipur #ManipurOnFire pic.twitter.com/8GuEjFDaov
— Брат (@B5001001101) May 4, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.