വിനോദയാത്രയ്ക്ക് മൈസൂരുവിലെത്തിയ അഞ്ചംഗ മലയാളി സംഘത്തെ ബന്ദികളാക്കി രണ്ടര ലക്ഷം രൂപ കവര്‍ന്നു

ബെംഗളൂരു: കേരളത്തില്‍ നിന്നും വിനോദയാത്രയ്ക്കായി മൈസൂരുവിലെത്തിയ അഞ്ചംഗ മലയാളി യുവാക്കളെ തടഞ്ഞുവെച്ച് രണ്ടര ലക്ഷം രൂപയിലേറെ തട്ടിയെടുത്തതായി പരാതി. മലപ്പുറം നിലമ്പൂര്‍ പള്ളിശ്ശേരിയില്‍ പി.കെ. ഷറഫുദ്ദീൻ, പുലിവെട്ടി സക്കീർ, ചെറിയ ആലിച്ചെത്ത് ഷറഫുദ്ദീൻ, ടി. ലബീബ്, പി.കെ. ഫാസിൽ എന്നി യുവാക്കളെയാണ്  തട്ടിക്കൊണ്ടുപോയതിന് ശേഷം കവര്‍ച്ചയ്ക്ക് ഇരയാക്കിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്‌ദാസും മറ്റു പോലീസുദ്യോഗസ്ഥരും കർണാടക പോലീസുമായി ബന്ധപ്പെട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. ശനിയാഴ്‌ചയാണ് സംഘം നാട്ടില്‍ നിന്നും മൈസൂരുവിലേക്ക് വിനോദയാത്ര പോയത്.

ശനിയാഴ്ച മൈസൂരുവിലെത്തിയ ഇവരെ താമസ സ്ഥലം തരപ്പെടുത്താന്‍ സഹായിക്കാനെന്ന വ്യാജേന ഒരു ഓട്ടോ ഡ്രൈവര്‍ സമീപിക്കുകയും പിന്നീട് ഇവരെ കൂട്ടി ഒരു മുറിയില്‍ ആക്കിയ ശേഷം കടന്നുകളയുകയായിരുന്നു. അല്‍പ്പം കഴിഞ്ഞ് മുറിയിലേക്ക് എത്തിയ സ്ത്രീകളുള്‍പ്പെടെയുള്ള പതിനൊന്നംഗ സംഘം ഇവരെ ക്രൂരമായി മര്‍ദിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുന്ന തരത്തിലുള്ള വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടത്. പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ദിച്ചു. ഒടുവില്‍ യുവാക്കാള്‍ നാട്ടിലേക്ക് വിളിച്ചു പറഞ്ഞ് ബാങ്ക് മുഖേന ട്രാന്‍സ്ഫര്‍ ചെയ്താണ് കാശ് നല്‍കിയത്. യുവാക്കളുടെ മെബൈല്‍ഫോണുകള്‍ കൈക്കലാക്കിയ കവര്‍ച്ചക്കാര്‍ പിന്നീട് ഇവരെ രഹസ്യതാവളത്തിലേക്കു മാറ്റി.

യുവാക്കള്‍ നാട്ടിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടതോടെയാണ് നാട്ടുകാര്‍ അപകടം മനസ്സിലാക്കിയത്. തുടര്‍ന്ന് കാളികാവ് പോലീസില്‍ വിവരമറിയിച്ച ശേഷം നാട്ടുകാരായ മൂന്ന് പേര്‍ മൈസൂരുവിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന് പോലീസ് സഹായത്തോടെ നടത്തിയ നീക്കത്തിലാണ് യുവാക്കളെ മോചിപ്പിച്ചത്. സംഭവത്തില്‍ മൈസൂരു എന്‍.ആര്‍. പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയതായാണ് വിവരം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.