മകന്റെ കൊലപാതകിയെ പിതാവ് ജാമ്യത്തിലിറക്കി വെടിവച്ച്‌ കൊന്നു

മകന്റെ കൊലയാളിയെ ജാമ്യത്തിലിറക്കി വെടിവച്ച്‌ കൊന്ന്‌ മധ്യവയസ്‌കനായ പിതാവ്. ഉത്തർപ്രദേശിലെ ഖേരി ജില്ലയിലെ മിതൗലിയിലാണ് സംഭവം. കർഷകനായ കാശി കശ്യപാ(50)ണ്‌ മകളുടെ ഭർത്താവിന്റെ അച്ഛനായ ശത്രുധൻ ലാലയെ തലയ്ക്ക് വെടിവെച്ച് കൊന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

മറ്റൊരു കൊലക്കേസില്‍ ജയില്‍വാസം അനുഭവിച്ച് പുറത്തിറങ്ങിയ വ്യക്തിയാണ് കാശി കശ്യപ്. 2020ലാണ് കൊലക്കേസിൽ കാശിയെ ശിക്ഷിച്ചത്. ജയിലിൽ പോകുന്നതിനുമുമ്പ്‌ ഭാര്യയെയും പതിനാലുകാരൻ മകനെയും ഇയാൾ ശത്രുധൻ ലാലയുടെ വീട്ടിലാക്കി. 2021ലാണ്‌ കുട്ടി കൊല്ലപ്പെട്ടത്‌. കാശിയുടെ ഭാര്യ സ്വന്തം മകനെ ലാലയുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഇരുവരുടേയും വഴിവിട്ട ബന്ധത്തിന് കുട്ടി ദൃക്സാക്ഷിയായതാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. മകനെ കാണാതായി കുറച്ച്  ദിവസത്തിന് ശേഷം പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും അറസ്റ്റിലായി.

2022 ഡിസംബറിലാണ് കാശി ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. മകന്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞതോടെ ലാലയെ കൊലപ്പെടുത്താന്‍ തീരുമാനിച്ച കാശി ഇയാളെ തന്ത്രപൂര്‍വ്വം ജാമ്യത്തില്‍ ഇറക്കുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.