Follow the News Bengaluru channel on WhatsApp

നിയമസഭ തിരഞ്ഞെടുപ്പ്; ആദ്യ രണ്ട് മണിക്കൂറിൽ പോളിങ് 8.21 ശതമാനം

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറുകൾക്കുള്ളിൽ പോളിങ് 8.21 ശതമാനം. രാവിലെ ഏഴ് മണിക്കാണ് പോളിങ് ആരംഭിച്ചത്. രാവിലെ പത്ത് മണിക്കുള്ളിൽ തന്നെ പ്രമുഖ നേതാക്കൾ വോട്ട് രേഖപെടുത്തി.

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും കനകപുരയില്‍ നിന്നുള്ള സ്ഥാനാർഥിയുമായ ഡി.കെ. ശിവകുമാര്‍ രാമനഗരയിലെ ശ്രീ കെങ്കേരമ്മ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷം സഹോദരനും പാര്‍ട്ടി എംപിയുമായ ഡികെ സുരേഷിനൊപ്പം വോട്ട് രേഖപെടുത്തി.

കന്നഡ നടന്‍ രമേഷ് അരവിന്ദ് വോട്ട് ചെയ്യാന്‍ ബെംഗളൂരുവിലെ പോളിംഗ് ബൂത്തില്‍ എത്തി.

നടൻ പ്രകാശ് രാജ് ബെംഗളൂരു ശാന്തി നഗറിലെ സെന്റ് ജോസഫ് സ്‌കൂളിലെ പോളിംഗ് ബൂത്തിൽ എത്തി വോട്ട് രേഖപെടുത്തി.

അതേസമയം ചിക്കമംഗളൂരുവില്‍ കാവി ഷാള്‍ ധരിച്ച് പോളിങ് ബൂത്തില്‍ കറങ്ങിനടക്കുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം നടന്നു. ബസവനഹള്ളി പോളിങ് ബൂത്തില്‍ കാവി ഷാള്‍ ധരിച്ച് കറങ്ങിനടന്ന ബിജെപി പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിര്‍ത്തതാണ് വാക്കേറ്റത്തിന് കാരണം.

വരുണ, കനകപുര, ഷിഗോൺ, ഹുബ്ബള്ളി-ധാർവാഡ്, ചന്നപട്ടണ, ശിക്കാരിപുര, ചിറ്റാപൂർ, രാമനഗര, ചിക്കമഗളൂരു തുടങ്ങിയവയാണ് ഇത്തവണ പ്രധാന പോരാട്ടം നടക്കുന്ന മണ്ഡലങ്ങള്‍.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.