Follow the News Bengaluru channel on WhatsApp

പീഡനക്കേസിൽ തമി‍ഴ്നാട് മന്ത്രിയുടെ മരുമകന്‍ അറസ്റ്റില്‍

പീഡനപരാതിയില്‍ തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബുവിന്റെ മരുമകൻ സതീഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് ചെന്നൈ സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയിരുന്നത്. സതീഷ് കുമാറുമായി തനിക്ക് 4 വർഷത്തെ ബന്ധമുണ്ടെന്നും വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ വഞ്ചിച്ചെന്നും ആരോപിച്ച് 2018ൽ ഒട്ടേരി പോലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്.

കേസന്വേഷണം ആരംഭിച്ചത് മുതൽ സതീഷ് ഒളിവിലായിരുന്നു. പിന്നാലെ, ഇയാൾക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് സതീഷെന്നും പോലീസ് പറഞ്ഞു. അതേസമയം, ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തത് തന്‍റെ പിതാവിന്റെ നിർദേശത്തിലാണെന്ന് ആരോപിച്ച് സതീഷിന്റെ ഭാര്യ ജയകല്യാണി രംഗത്തെത്തി. സതീഷുമായുള്ള പ്രണയവിഹാത്തില്‍ പിതാവിന് എതിര്‍പ്പായിരുന്നെന്നും അവര്‍ പറഞ്ഞു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.