‘സർ, നിങ്ങൾക്ക് ഞാൻ മൈസൂർ പാക്ക് കൊടുത്തയക്കാം’; ബിജെപി നേതാവിനോട് രാജ്ദീപ് സർദേശായി, വീഡിയോ

ചാനൽ ചർച്ചയ്ക്കിടെ വ്യക്തിപരമായി അധിക്ഷേപിച്ച ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യയോട് മധുരപ്രതികാരവുമായി ചാനൽ അവതാരകൻ രാജ്ദീപ് സർദേശായി. വാജ്‌പേയിയും അദ്വാനിയും പ്രതിനിധാനം ചെയ്ത പാർട്ടിയിലാണ് താങ്കളെന്നും അധിക്ഷേപത്തിന് പകരമായി മൈസൂർ പാക്ക് കൊടുത്തയയ്ക്കാമെന്നും സർദേശായി പറഞ്ഞു.
കർണാടക തിരഞ്ഞെടുപ്പ് വിധിയുമായി ബന്ധപ്പെട്ട ഇന്ത്യ ടുഡേ ചാനൽ ചർച്ചയിലായിരുന്നു ഇരുവരും തമ്മിലുള്ള വാഗ് വാദം. ചോദ്യം ഉന്നയിച്ച രാജ്ദീപിനോട്, കർണാടകയിൽ ഹിജാബ്, ഹലാൽ തുടങ്ങിയ വിഷയങ്ങൾ തോൽവിക്ക് കാരണമായി എന്ന് പറയുന്നത് നിങ്ങളുടെ പ്രൊപ്പഗണ്ടയാണ്. ബിജെപി എങ്ങനെ 2024ൽ വിജയിച്ചു എന്ന മൂന്നാമത്തെ പുസ്തകം നിങ്ങൾ എഴുതേണ്ടി വരും. നിങ്ങൾ മാധ്യമപ്രവർത്തനം അവസാനിപ്പിക്കണം. സോണിയാ ഗാന്ധിയോട് പറഞ്ഞ് ഒരു രാജ്യസഭാ സീറ്റ് തരപ്പെടുത്തണം എന്നാണ് മാളവ്യ പറഞ്ഞത്.
എന്നാൽ നിങ്ങൾ വ്യക്തിപരമായി അധിക്ഷേപിക്കുമ്പോഴെല്ലാം ഞാൻ ചിരിക്കുകയായിരുന്നു. നിങ്ങൾ വാജ്‌പേയിയുടെയും അദ്വാനിയുടെയും പാർട്ടിക്കാരനാണ്. വ്യക്തി വിദ്വേഷത്തിലേക്ക് ഇതിനെ ചുരുക്കരുത്.
ഒരു നല്ല ദിനം നേരുന്നു. ഞാൻ നിങ്ങൾക്ക് മൈസൂർ പാക്ക് അയച്ചുതരാം. ഇതെന്റെ വാഗ്ദാനമാണ്. നിങ്ങൾ യുപിയിലെ ലഡു എനിക്കയച്ചു തരൂ എന്നായിരുന്നു രാജ്ദീപിന്റെ മറുപടി.
How gracefully @sardesairajdeep handled this abusive tirade. Malviya needs to light some candles and meditate!
— Rohini Singh (@rohini_sgh) May 13, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.