Follow the News Bengaluru channel on WhatsApp

സിഇടി; പരീക്ഷ കേന്ദ്രങ്ങളുടെ പരിസരത്ത് നിരോധനാജ്ഞ

ബെംഗളൂരു: നാളെ പൊതുപ്രവേശന പരീക്ഷ (സിഇടി) പരീക്ഷ ആരംഭിക്കുന്നതിനാൽ ബെംഗളൂരുവിലെ 122 പരീക്ഷാ കേന്ദ്രങ്ങളുടെ പരിസരത്ത് ട്രാഫിക് അഡീഷണൽ കമ്മീഷണർ എം.എ.സലീം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സംസ്ഥാനത്തുടനീളം രണ്ട് ലക്ഷത്തിലധികം വിദ്യാർഥികളാണ് സിഇടി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 20, 21 തീയതികളിലാണ് പരീക്ഷകൾ നടക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതിനാൽ വിദ്യാർഥികൾക്ക് നേരത്തെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം സിഇടി പരീക്ഷകൾക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി കർണാടക എക്‌സാമിനേഷൻ അതോറിറ്റി (കെഇഎ) എക്‌സിക്യൂട്ടീവ് ഡയറക്ടർ രമ്യ അറിയിച്ചു. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിന് സമീപമുള്ള കേന്ദ്രങ്ങളിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾ രണ്ട് മണിക്കൂർ മുമ്പ് എത്തണമെന്നും ഡയറക്ടർ കൂട്ടിച്ചേർത്തു.

ഉച്ചയ്ക്ക് പരീക്ഷയുള്ള വിദ്യാർഥികളും പരീക്ഷ കേന്ദ്രങ്ങളിൽ നേരത്തെ എത്താൻ ശ്രമിക്കണമെന്നും അവർ നിർദേശിച്ചു. വിദ്യാർഥികൾക്ക് അസൗകര്യം ഒഴിവാക്കാൻ ട്രാഫിക് പോലീസ് നടപടി സ്വീകരിക്കുമെന്നും രമ്യ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.