സിംബാബ്‌വെ ലോകത്തെ ഏറ്റവും ദുരിതമേറിയ രാജ്യം; ഇന്ത്യയുടെ സ്ഥാനം അറിയാം

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യമായി സിംബാബ്‌വെ. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാന്‍കെയുടെ ദുരിത സൂചിക റിപ്പോര്‍ട്ടിലാണ് സിംബാബ്‌വെ ഒന്നാം സ്ഥാനത്തെത്തിയത്. യുദ്ധം കൊണ്ട് ദുരിതം അനുഭവിക്കുന്ന യുക്രൈന്‍, സിറിയ, സുഡാന്‍, എന്നീ രാജ്യങ്ങളെ മറികടന്നാണ് ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. അതേസമയം നാണക്കേടിന്റെ നേട്ടം കൂടിയാണിത്. രാജ്യത്ത് അതിതീവ്രമായി നില്‍ക്കുന്ന വിലക്കയറ്റവും, പണപ്പെരുപ്പവുമെല്ലാം ഇതിന് കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 243.8 ശതമാനമായി രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്നിരുന്നു.

ഈ റിപ്പോര്‍ട്ടിനായി 157 രാജ്യങ്ങളിലെ സാഹചര്യങ്ങളാണ് പരിഗണിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ അപ്ലൈഡ് ഇക്കണോമിക്‌സ് പ്രൊഫസറാണ് സ്റ്റീവന്‍ ഹാന്‍കെ. പട്ടികയില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ നേടിയത് സ്വിറ്റ്‌സര്‍ലാന്‍ഡാണ്. ഇവിടെയുള്ള പൗരന്മാര്‍ ഏറ്റവും സന്തുഷ്ടരാണ്. സാമ്പത്തിക പ്രയാസങ്ങളൊന്നുമില്ലാത്തതാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. കടങ്ങളൊന്നും പലര്‍ക്കുമില്ല. ഒപ്പം ജിഡിപിയിലെ വര്‍ധന എന്നിവയെല്ലാം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയങ്ങളാണ്.

രണ്ടാമത്തെ സന്തുഷ്ട രാജ്യം കുവൈത്താണ്. അയര്‍ലന്‍ഡ്, ജപ്പാന്‍, മലേഷ്യ, തായ്വാന്‍, നൈജര്‍, തായ്‌ലാന്‍ഡ്, ടോഗോ, മാള്‍ട്ട എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. പട്ടികയില്‍ 134ാം സ്ഥാനത്താണ് അമേരിക്ക. ഇവിടെ വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ട് ജനങ്ങളില്‍ സന്തോഷവും കുറയുന്നു.

ഇന്ത്യ ഈ പട്ടികയില്‍ 103ാം സ്ഥാനത്താണ്. ഇന്ത്യയിലെ പ്രധാന പ്രശ്‌നമായി റിപ്പോര്‍ട്ടില്‍ പറയുന്നത് തൊഴിലില്ലായ്മാണ്. അനുദിനം ഇത് ഇന്ത്യയില്‍ ശക്തമായി കൊണ്ടിരിക്കുകയാണെന്നും ഹാന്‍കെ പറയുന്നു.

അതേസമയം ഫിന്‍ലാന്‍ഡിന് ഇത്തവണ തിരിച്ചടി നേരിട്ടു. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായി ആറ് വര്‍ഷം ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമായി റാങ്ക് ചെയ്യപ്പെട്ട ഫിന്‍ലന്‍ഡ് ദുരിത സൂചികയില്‍ 109ാം സ്ഥാനത്തെത്തി. വെനസ്വേല, സിറിയ, ലെബനൻ, സുഡാൻ, അർജന്റീന, യെമൻ, യുക്രൈൻ, ക്യൂബ, തുർക്കി, ശ്രീലങ്ക, ഹെയ്തി, അംഗോള, ടോംഗ, ഘാന എന്നിവയാണ് ഏറ്റവും ദുരിതമനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ 15ലെ മറ്റ് രാജ്യങ്ങൾ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.