സിദ്ധരാമയ്യ സർക്കാർ; മന്ത്രിസഭാ വികസനം ഇന്ന്, 24 മന്ത്രിമാർ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബെംഗളൂരു: കർണാടകയിലെ സിദ്ധരാമയ്യ സർക്കാറിൽ 24 മന്ത്രിമാർ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.45ന് രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക. എച്ച്.കെ. പാട്ടീൽ, കൃഷ്ണ ബൈരെ ഗൗഡ, എൻ. ചെലുവരായ സ്വാമി, കെ. വെങ്കടേഷ്, സി.എച്ച് മഹാദേവപ്പ, ഈശ്വർ, ഖണ്ഡ്റെ, റഹിം ഖാൻ, ഡി. സുധാകർ, സന്തോഷ് ലാഡ്, എൻ.എസ്. ബോസ് രാജു, മധു ബംഗാരപ്പ, ബൈരതി സുരേഷ്, കെ.എൻ. രാജണ്ണ, ദിനേശ് ഗുണ്ടുറാവു, ശരണ ബസപ്പ, ശിവാനന്ദ് പാട്ടീൽ, ആർ.ബി. തിമ്മാപുര, എസ്.എസ്. മല്ലികാർജുൻ, ശിവരാജ് തങ്കദഗി, ശരണ പ്രകാശ് പാട്ടീൽ, ലക്ഷ്മി ഹെബ്ബാൾക്കർ, ഡോ. എം.സി. സുധാകർ, ബി. നാഗേന്ദ്ര എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർക്കൊപ്പം 8 മന്ത്രിമാർ ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. 24 പേർ കൂടി മന്ത്രിസഭയിലെത്തുന്നതോടെ മന്ത്രിമാരുടെ ആകെ എണ്ണം 34 ആകും.
മലയാളിയും ശാന്തിനഗർ എം.എൽ.എയുമായ എൻ.എ. ഹാരിസ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. അതേ സമയം സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും എ.ഐ.സി.സി ചുമതലയുമുള്ള റായിച്ചൂരിൽ നിന്നുള്ള എൻ.എസ് ബോസ് രാജു പട്ടികയിൽ ഉണ്ട്. നിലവിൽ ഇദ്ദേഹം സാമാജികനല്ല. നിയമനിർമാണ കൗൺസിൽ വഴിയായിരിക്കും ഇദ്ദേഹം സഭയിലെത്തുക.
വനിത മന്ത്രിയായ ലക്ഷ്മി ഹെബ്ബാൾക്കർ അടക്കം 8 പേരാണ് ലിംഗായത്ത് വിഭാഗത്തിൽ നിന്നും ഉള്ളത്. വൊക്കലിഗ വിഭാഗത്തിൽ നിന്നും 5 പേരും പട്ടികജാതിയിൽ നിന്നും ഏഴു പേരും മുസ്ലിം വിഭാഗത്തിൽ നിന്നും രണ്ടു പേരും പട്ടിക വർഗ്ഗത്തിൽ നിന്നും മൂന്ന് പേരും മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നായി ആറു പേരുമാണ് മന്ത്രിസഭയിൽ ഉള്ളത്.
പുതിയ മന്ത്രിമാരുടെ പേരുകൾ സംബന്ധിച്ചുള്ള തർക്കം നിലനിന്നിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഡൽഹിയിൽ എത്തി രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെ. സി. വേണുഗോപാൽ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2 ദിവസത്തെ ചർച്ചകള്‍ക്കൊടുവില്‍ ഇന്നലെയാണ് ധാരണയായത്.
After days of hectic deliberations, the #Congress party has finalised the list of 24 Karnataka MLAs who will take the oath as ministers in the #Siddaramaiah-led government.https://t.co/kymnQySkzT
— Hindustan Times (@htTweets) May 26, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.