Follow the News Bengaluru channel on WhatsApp

ആധാര്‍ – പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കൽ; ജൂണിൽ സമയപരിധി അവസാനിക്കും

ആധാർ കാർഡുകൾ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30നാണെന്ന് സെൻട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചു. ജൂൺ 30 വരെ നികുതിദായകർക്ക് ആയിരം രൂപ പിഴ അടച്ച ശേഷം ആധാർ – പാൻ കാർഡ് തമ്മിൽ ബന്ധിപ്പുക്കാൻ സാധിക്കും.

ജൂണ്‍ 30-നുള്ളില്‍ പാൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡുകൾ പ്രവർത്തനരഹിതമാകുമെന്നും സിബിഡിടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാൻകാർഡ് അസാധുവായാൽ നിങ്ങൾക്ക് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കില്ല. പാൻ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനായി കഴിഞ്ഞ മാസമാണ് സമയപരിധി നീട്ടി നൽകിയത്. സമയപരിധിക്കുള്ളിൽ ചെയ്തില്ലെങ്കിൽ പാൻകാർഡ് അസാധുവാകുമെന്ന് മാത്രമല്ല, ഉയർന്ന പിഴയും നൽകേണ്ടിവരും. ഇത് ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളെ ബാധിക്കും.

എൻആര്‍ഐകള്‍ (NRI), ഇന്ത്യയിലെ പൗരന്മാരല്ലാത്ത വ്യക്തികള്‍, 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, അസം, മേഘാലയ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് പാൻ-ആധാര്‍ ബന്ധിപ്പിക്കൽ ആവശ്യമില്ല.

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നവർ ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാര്‍’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. തുടർന്ന് പാൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ വിവരങ്ങളും, വ്യക്തിഗത വിവരങ്ങളും നൽകണം. തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി സബ്‌മിറ്റ് ചെയ്താൽ മതി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.