Follow the News Bengaluru channel on WhatsApp

പുതിയ പാർലമെന്‍റിനു മുന്നിൽ സമരം; ഗുസ്തി താരങ്ങൾ അറസ്റ്റിൽ

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിനു പിന്നാലെ ഇവിടെ സമരം ചെയ്ത ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്തു. പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ നടന്ന ആദ്യ സമരം കൂടിയാണിത്. ലൈംഗിക പീഡന ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ദേശീയ ഗുസ്തി താരങ്ങളാണ് ദേശീയ പതാകയുമേന്തി പുതിയ മന്ദിരത്തിലേക്ക് മാർച്ച് നടത്തിയത്.

സാക്ഷി മാലിക്കിന്‍റെയും വിനേഷ് ഫോഗാട്ടിന്‍റെയും ബജ്റംഗ് പൂനിയയുടെയും നേതൃത്വത്തിലാണ് മഹിളാ പഞ്ചായത്ത് നടത്താൻ ഗുസ്തി താരങ്ങൾ സമരവേദിയായ ജന്തർ മന്തറിൽനിന്ന് പാർലമെന്‍റിലേക്ക് മാർച്ച് ചെയ്‌തത്. എന്നാൽ ഗുസ്തി താരങ്ങളെയും കർഷകരെയും ബാരിക്കേഡുകൾ വച്ച് പോലീസ് തടയുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇതിനിടെ, ബാരിക്കേഡിനു മുകളിലൂടെ കടക്കാൻ ശ്രമിച്ച ഗുസ്തി താരങ്ങൾക്കു നേരേ പൊലീസ് ബലപ്രയോഗവും നടത്തി. സാക്ഷി മാലിക്കിനെയും പോലീസ് കസ്റ്റിഡിയിൽ എടുത്തിട്ടുണ്ട്. സമരവുമായി മുന്നോട്ടു പോകാനാവാതെ വന്നതോടെ മറ്റു ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണിന്‍റെ ഔദ്യോഗിക വസതിക്കു സമീപം ധർണ നടത്തി. ഗുസ്തി താരങ്ങൾ കൈവശം വെച്ചിരുന്ന ദേശിയ പതാക പിടിച്ചുവാങ്ങാനും പോലീസ് ശ്രമം നടത്തി.

ഇതിന്റെയെല്ലാം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. ഗുസ്തിയിലെ പ്രമുഖ വനിതാ താരം വിനേഷ് ഫോഗാട്ടിനെ പുരുഷ പോലീസ് ഉദ്യോഗസ്ഥർ നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴു ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന പരാതി നൽകിയിട്ടുള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.