Follow the News Bengaluru channel on WhatsApp

എന്‍ഗേജ്മെന്റ് കഴിഞ്ഞു: സന്തോഷ വാര്‍ത്തയുമായി അനുപമ പരമേശ്വരന്‍

പ്രേമം എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവ് ആയ നടി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ എന്‍ഗേജ്മെന്റ് കഴിഞ്ഞു എന്ന അറിയിപ്പോടെ താരം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. മോതിര വിരലില്‍ ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് കെട്ട് ഇട്ടതിന് ശേഷം ആണ് എന്‍ഗേജ്ഡ് എന്ന് പറഞ്ഞ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്.

പല തരത്തിലുള്ള അഭ്യൂഹങ്ങളും ഈ പോസ്റ്റിനെ ചുറ്റിപ്പറ്റി വരുന്നുണ്ട്. പല തരത്തിലുള്ള അഭ്യൂഹങ്ങളും ഇതിന് പിന്നാലെ ഉയരുന്നുണ്ട്. എന്‍ഗേജ്മെന്റ് കഴിഞ്ഞു എന്നും മോതിരം മറച്ചുവച്ചതാവും എന്നു ചിലര്‍ പറയുന്നു വരന്‍ ആരാണ് എന്ന ചോദ്യമാണ് കൂടുതല്‍ ഉയരുന്നത്. ഈ വര്‍ഷം അനുപമയുടെ പുതിയ സിനിമകള്‍ ഒന്നും റിലീസ് ആയിട്ടില്ല. 2022 ല്‍ റിലീസ് ആയ ബട്ടര്‍ഫ്‌ളൈ എന്ന തെലുങ്ക് ചിത്രത്തിന് ശേഷം തമിഴിലും തെലുങ്കിലും മലയാളത്തിലും സിനിമകള്‍ ഏറ്റെടുത്തെങ്കിലും അതിന്റെ വര്‍ക്കുകള്‍ പുരോഗമിയ്ക്കുകയാണ്.

ജയം രവിയ്ക്കും കീര്‍ത്തി സുരേഷിനും ഒപ്പം സിറന്‍ എന്ന സിനിമയിലാണ് നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌. അഭിനയം മാത്രമല്ല ഇടയ്‌ക്കൊക്കെ സഹസംവിധായികയായും അനുപമ പ്രവര്‍ത്തിക്കാറുണ്ട്. പ്രേമം ഹിറ്റ് അടിച്ച ശേഷം മലയാളം വിട്ട് തെലുങ്കിലേക്ക് ചേക്കേറിയ അനുപമ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെയാണ് പിന്നീട് മടങ്ങി വന്നത്. ശേഷം മണിയറയിലെ അശോകന്‍, കുറുപ്പ് തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.