ബ്രിജ് ഭൂഷണെ ഈമാസം ഒമ്പതിനകം അറസ്റ്റ് ചെയ്യണം; ഇല്ലെങ്കിൽ പ്രക്ഷോഭം, അന്ത്യശാസനവുമായി ഖാപ് പഞ്ചായത്ത്

ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺസിംഗിനെ ഈമാസം ഒമ്പതിനകം അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്രത്തിന് കർഷക സംഘാടനാ നേതാക്കളുടെ അന്ത്യശാസനം. ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കർഷക നേതാക്കളുടെ നേതൃത്വത്തിൽ ചേർന്ന ഖാപ് പഞ്ചായത്തിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ സമരം ഖാപ് പഞ്ചായത്ത് ഏറ്റെടുക്കും. കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്താണ് അന്ത്യശാസനം നല്‍കിയത്.
ഒമ്പതാം തീയ്യതി മുതല്‍ ഗുസ്തി താരങ്ങളെ ജന്തര്‍ മന്തറിലെത്തിച്ച് പ്രതിഷേധിക്കുമെന്നും ടികായത് അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുസ്തി താരങ്ങളുടെ സമരത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് നേരത്തെ രാകേഷ് ടിക്കായത് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിനെ കര്‍ഷകസമരം അദ്ദേഹം ഓര്‍മിപ്പിച്ചു. ബ്രിജ് ഭൂഷണ്‍ അയോധ്യയിലെ റാലി മാറ്റിയത് ഖാപ് പഞ്ചായത്തിന്റെ ശക്തി ബോധ്യമായതു കൊണ്ടാണെന്നും രാകേഷ് ടികായത് പറഞ്ഞു. ഇന്ത്യയിലെ ലക്ഷക്കണക്കിന് ഗ്രാമങ്ങള്‍ കായികതാരങ്ങളുടെ സമരം ഏറ്റെടുക്കാന്‍ തയ്യാറാണ്. ഖാപ് പഞ്ചായത്തില്‍ നിന്നൊരു തീരുമാനം ഉണ്ടാകാന്‍ ഗ്രാമങ്ങള്‍ കാത്തിരിക്കുകയാണെന്നും ടിക്കായത്ത് കൂട്ടിച്ചേര്‍ത്തു
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.