Follow the News Bengaluru channel on WhatsApp

‘സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമായി’: കെ ഫോണ്‍ നാടിന് സമര്‍പ്പിച്ച്‌ മുഖ്യമന്ത്രി

കേരളത്തിൽ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്വര്‍ക്ക്) പദ്ധതി നാടിന് സമര്‍പ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെ അതും നമ്മള്‍ നേടിയെന്നാണ് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇൻ്റര്‍നെറ്റ് എന്ന അവകാശം എല്ലാവര്‍ക്കും ലഭ്യമാകുമെന്നും എന്താണോ വാഗ്ദാനം ചെയ്തത് അത് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്നുവെന്നതിൻ്റെ ഉദാഹരണമാണ് കെ ഫോണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഏറ്റവും വേഗം ഇൻറര്‍നെറ്റ് കണക്ഷൻ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

17412 സര്‍ക്കാര്‍ ഓഫീസുകളിലും, 2105 വീടുകളിലും നിലവില്‍ കണക്ഷൻ നല്‍കി. അവര്‍ക്ക് വലിയതോതില്‍ കെ ഫോണ്‍ ഗുണം ചെയ്യും. 9000 ത്തില്‍ അധികം വീടുകളില്‍ കേബിള്‍ വലിച്ചു. മലയോരപ്രദേശങ്ങളില്‍ കണക്ടിവിറ്റി ഉറപ്പ് വരുത്തി. വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റാൻ കെ ഫോണ്‍ ഉപകരിക്കുമെന്നും ടെലികോം മേഖലയിലെ ജനകീയബദലാണ് കെഫോണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.