Follow the News Bengaluru channel on WhatsApp

ആകാശത്ത് ഇന്ന് രാത്രി അത്ഭുതക്കാഴ്ച; ലോകം കാത്തിരിക്കുന്നത് പെർസീഡ്‌സ് ഉൽക്കമഴ കാണാൻ

ആകാശത്ത് ഉല്‍ക്കമഴയെന്ന അത്ഭുതക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഏറ്റവും തിളക്കമുള്ള പെർസീഡ്‌സ് ഉൽക്കമഴയാണ് ഇന്ന് അർധരാത്രി മുതൽ സംഭവിക്കുന്നത്. എല്ലാ വർഷവും പെർസീഡ് ഉൽക്കമഴ പെയ്തിറങ്ങാറുണ്ട്. ഈ വർഷം ജൂലൈ 17നാണ് ആരംഭിച്ചത്. മണിക്കൂറിൽ 100 ഉൽക്കകൾ വരെ ദൃശ്യമാകുമെന്നാണ് വാന നിരീക്ഷകർ അറിയിക്കുന്നത്. ഉൽക്കമഴ നാളെ പുലർച്ചവരെ ദൃശ്യമാകും. ഇന്ത്യയിലും ഉല്‍ക്കമഴ കാണാനാകും.

വാല്‍നക്ഷത്രത്തില്‍ നിന്ന് ചിതറിത്തെറിക്കുന്ന ഭാഗങ്ങളും ഛിന്നഗ്രങ്ങളില്‍ നിന്ന് അടര്‍ന്നുമാറുന്നതുമായ ഭാഗമാണ് ഉല്‍ക്കകള്‍. വാല്‍ നക്ഷത്രങ്ങള്‍ ഭൂമിയെ കടന്ന് പോവുമ്പോള്‍ അവയ്‌ക്കൊപ്പം പൊടിപടലങ്ങള്‍ നിറഞ്ഞ ധൂമം പിന്നാലെ വാല്‍ പോലെ ഉണ്ടാകാറുണ്ട്. ഓരോ വര്‍ഷവും അത് കടന്ന് പോവുമ്പോള്‍ പോയ വഴിയെ അവശിഷ്ടങ്ങളും ബാക്കിയാവുന്നു. ഇവ ഭൗമാന്തരീക്ഷത്തില്‍ പതിക്കുന്നു. അന്തരീക്ഷത്തില്‍ ഇവ കത്തിയെരിയുമ്പോളാണ് അത് വര്‍ണക്കാഴ്ചയായി മാറുന്നത്.

പെർസീഡ്‌സ് ഉൽക്കമഴ ആഗസ്റ്റ് 24ന് അവസാനിക്കും. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഇത് ഭൂമിയില്‍ നിന്നും ഏറ്റവും തെളിച്ചത്തില്‍ ദൃശ്യമാവുക. കോമെറ്റ് 109പി/സ്വിറ്റ്-ടട്ടിള്‍ എന്ന വാല്‍ നക്ഷത്രത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട അവശിഷ്ടങ്ങളാണ് പെർസീഡ്‌സ് ഉല്‍ക്കകള്‍. പെർസ്യൂസ് നക്ഷത്ര സമൂഹ മേഖലയുടെ ഭാഗത്ത് നിന്നാണ് പെർസീഡ്‌സ് ഉല്‍ക്കകള്‍ വരുന്നത്. അതിനാലാണ് ഈ പേര് വന്നത്.

ഇന്ത്യ ഉള്‍പ്പടെ ഉത്തരാര്‍ധഗോള മേഖലയിലുള്ള സ്ഥലങ്ങളില്‍ നിന്ന് പെർസീഡ്‌സ് ഉൽക്കമഴ കാണാം. ഇതിനായി പ്രകാശ മലിനീകരണം ഉള്ള ഇടങ്ങളില്‍ നിന്ന് മാറി തെളിഞ്ഞ വിസ്തൃതിയുള്ള ആകാശം കാണുന്നയിടം കണ്ടെത്തണം. ആകാശത്ത് വടക്ക് കിഴക്കന്‍ ദിശയിലേക്കാണ് നോക്കേണ്ടത്. ഒരു മണിക്കൂറിൽ 60 മുതൽ 100 വരെ ഉൽക്കകൾ അതിന്റെ ഉച്ഛസ്ഥായിയിൽ കാണാൻ കഴിയും. ഇവകാണാൻ സാധിച്ചില്ലെങ്കിൽ വെർച്വൽ ടെലിസ്‌കോപ്പ് പ്രൊജക്ട് ഹോസ്റ്റു ചെയ്ത തത്സമയ സ്ട്രീമിലൂടെ നിങ്ങൾക്ക് ഉൽക്കാവർഷം കാണാനാകും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.