Follow the News Bengaluru channel on WhatsApp

ബെംഗളൂരു- മൈസൂരു പാതയിൽ അപകടം; മലയാളി മരിച്ചു

ബെംഗളൂരു: ബെംഗളൂരു- മൈസൂരു പാതയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് പട്ടാമ്പി കൂറ്റനാട് ഗംഗാധരന്‍ നമ്പ്യാര്‍ – രുഗ്മിണി അമ്മ ദമ്പതികളുടെ മകന്‍ രാധാകൃഷ്ണന്‍ (58) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ ശ്രീരംഗപട്ടണയ്ക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.

ലോറി ഡ്രൈവറായ രാധാകൃഷ്ണന്‍ ലോറി റോഡരികില്‍ പാര്‍ക്കു ചെയ്ത ശേഷം റോഡ് മറികടക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണന്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
മൃതദേഹം മൈസൂരു കെ. ആര്‍ ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോയി. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: ഗീത. മക്കള്‍: രാഗി, ശ്രീലക്ഷ്മി. മരുമകന്‍: ഗിരീഷ്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.