Follow the News Bengaluru channel on WhatsApp

ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ; ഭ്രമണപഥം താഴ്ത്തൽ വിജയകരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രനിലേക്ക് ഒരുപടികൂടി അടുത്തു. പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായെന്ന് ഐഎസ്ആര്‍ഒ (ഇസ്‌റോ) അറിയിച്ചു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ 11.50ഓടെയാണ്‌ ചന്ദ്രയാന്‍-3 ഭ്രമണപഥം താഴ്ത്തിയത്. ഇതോടെ ചാന്ദ്രയാന് ചന്ദ്രനിൽ നിന്നുള്ള ഏറ്റവും കുറഞ്ഞ ദൂരം 150 കിലോമീറ്ററും പരമാവധി ദൂരം 177 കിലോമീറ്ററുമായി ചുരുങ്ങി. നേരത്തെ ആഗസ്റ്റ് 9 ന് ചന്ദ്രയാന്റെ ഭ്രമണപഥം കുറച്ചിരുന്നു. അന്ന് 174 കിലോമീറ്റർ x 1437 കിലോമീറ്റർ ഭ്രമണപഥത്തിലേക്കാണ് താഴ്ത്തിയത്.

ഇപ്പോൾ ചന്ദ്രയാന്റെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെയാണ് ചന്ദ്രയാൻ നീങ്ങുന്നത്. ദീർഘവൃത്ത ഭ്രമണപഥത്തിൽ നിന്ന് വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറിയതോടെ ചന്ദ്രനിലേക്ക് പേടകം കൂടുതൽ അടുത്തു. അടുത്ത ഭ്രമണപഥം താഴ്ത്തൽ ഓഗസ്റ്റ് 16ന് രാവിലെ 08:30ന് നടത്തും. ഇതിലൂടെ പേടകത്തെ 100 കിലോമീറ്റർ X 100 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിക്കും.

ഓഗസ്റ്റ്17 ചന്ദ്രയാന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഈ ദിവസം, ലാൻഡറിൽ നിന്ന് ചന്ദ്രയാൻ -3 ന്റെ പ്രൊപ്പൽഷൻ മൊഡ്യൂളിനെ ഐഎസ്ആർഒ വേർപെടുത്തും. തുടർന്ന് ഓഗസ്റ്റ് 23 ന് വൈകുന്നേരം 05:30 ന് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങും.

22 ദിവസത്തെ യാത്രയ്‌ക്ക് ശേഷം ഓഗസ്റ്റ് 5 ന് വൈകുന്നേരം 7:15 നാണ് ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ചന്ദ്രയാൻ ആദ്യമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചപ്പോൾ അതിന്റെ ഭ്രമണപഥം 164 കി.മീ x 18,074 കി.മീ ആയിരുന്നു. ഭ്രമണപഥത്തിൽ പ്രവേശിക്കുമ്പോൾ, അതിന്റെ ഓൺബോർഡ് ക്യാമറകൾ ചന്ദ്രന്റെ ചിത്രങ്ങൾ പകർത്തി അയച്ചിരുന്നു. ചന്ദ്രനിലെ ഗർത്തങ്ങൾ ഈ ചിത്രങ്ങളിൽ വ്യക്തമായി കാണാം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.