Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ ഏഴ് വയസ്സുകാരിക്ക് പീഡനം; റിട്ട. എസ്ഐ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ റിട്ട. എസ്ഐ അറസ്റ്റിൽ. ബെംഗളൂരു പോലീസിൽ നിന്ന് വിരമിച്ച 74 കാരനായ സബ് ഇൻസ്പെക്ടറാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

എട്ട് ദിവസം മുമ്പാണ് പെൺകുട്ടിയും കുടുംബവും പ്രതി താമസിക്കുന്ന വീടിൻ്റെ മുകൾ നിലയിൽ താമസിക്കാൻ എത്തിയത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ താഴത്തെ നിലയിൽ വീണ കളിപ്പാട്ടം എടുക്കാൻ എത്തിയ കുട്ടി ഏറെനേരം കഴിഞ്ഞിട്ടും വീട്ടിലേക്ക് മടങ്ങിവന്നിരുന്നില്ല. ഏറെ നേരം കഴിഞ്ഞ് കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തുകയായിരുന്നു.

തുടർന്നാണ് മാതാപിതാക്കൾ കുട്ടിയുമായി സംസാരിച്ചപ്പോഴാണ് പീഡനവിവരം വ്യക്തമായത്. കുട്ടിയുടെ ചുണ്ടുകൾ മുറിവേറ്റ് തടിച്ചിരുന്നു. ഭയപ്പെട്ട അവസ്ഥയിലായിരുന്നു മകളെന്നും കുട്ടിയുടെ അമ്മ കൂട്ടിച്ചേർത്തു. വിവരമറിഞ്ഞ് കുട്ടിയുടെ പിതാവ് പ്രതിയുടെ വീട്ടിലെത്തി ബഹളം വെച്ചെങ്കിലും ഇയാളുടെ മകൻ ഭീഷണിപ്പെടുത്തുകയും ഗുണ്ടകളെ ഉപയോഗിച്ച് മർദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളും പോലീസ് ഉദ്യോഗസ്ഥനാണ്.

കുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിയാൻ പാടില്ലെന്നും പണം നൽകാമെന്നും പ്രതിയുടെ മകനായ പോലീസ് ഉദ്യോഗസ്ഥൻ കുടുംബത്തെ അറിയിച്ചതായും, പണം വാങ്ങി വീട് ഒഴിയണമെന്നായിരുന്നു ആവശ്യമെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.

ഭീഷണി അവഗണിച്ച കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയേയും പ്രതിയേയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതിയുടെ മകനെതിരെയും കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.