ബെംഗളൂരു-കച്ചെഗുഡ വന്ദേഭാരത് എക്സ്പ്രസ് ഓഗസ്റ്റ് അവസാനത്തോടെ സർവീസ് ആരംഭിക്കും
ബെംഗളൂരു – കച്ചെഗുഡ റൂട്ടിൽ പുതിയ വന്ദേ ഭാരത് എക്സ്പ്രസ് അവതരിപ്പിക്കാനൊരുങ്ങി സൗത്ത് സെൻട്രൽ റെയിൽവേ. എട്ടു മണിക്കൂറിനുള്ളിൽ 618 കിലോമീറ്റർ വരെ ട്രെയിനിനു പിന്നിടാനാകുമെന്നാണ് വിലയിരുത്തൽ. രായലസീമയിലെയും ദക്ഷിണ തെലങ്കാനയിലെയും പ്രധാന സ്റ്റേഷനുകളിൽ സർവീസ് ലഭ്യമാകും.
ധർമവാരം, ധോനെ, കുർണൂൽ, ഗഡ്വാൾ ജംഗ്ഷൻ, മഹബൂബ്നഗർ, ഷാദ്നഗർ എന്നീ സ്റ്റേഷനുകളിലൂടെയാകും വന്ദേഭാരത് എക്സ്പ്രസ് കടന്നു പോകുക. രണ്ട് എക്സിക്യൂട്ടീവ് കോച്ചുകളും 14 ചെയർ കാറുകളും ഉൾപ്പെടുന്ന 16 കോച്ച് ട്രെയിനാണ് സർവീസിനായി എത്തുന്നത്. പരീക്ഷണ ഓട്ടങ്ങൾക്ക് ശേഷം ഈ മാസം അവസാനത്തോടെ ആരംഭിക്കുന്നതിനാണ് റെയിൽവേ പദ്ധതിയിടുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.