Follow the News Bengaluru channel on WhatsApp

ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് അന്തരിച്ചു

ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇതിഹാസം മുഹമ്മദ് ഹബീബ് (74) അന്തരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് സിന്‍ഡ്രോം അസുഖ ബാധിതനായിരുന്നു. ഹൈദരാബാദിലായിരുന്നു അന്ത്യം.

1965-76 കാലഘട്ടത്തില്‍ രാജ്യത്തിനായി കളിച്ച ഹബീബ് 1970 ഏഷ്യന്‍ ഗെയിംസില്‍ സയ്യിദ് നയീമുദ്ദീന്റെ നേതൃത്വത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച മിഡ് ഫീല്‍ഡറും പ്ലേ മേക്കറുമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പെലെ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1970ല്‍ ബ്രസീല്‍ ഇതിഹാസം സാക്ഷാല്‍ പെലെയുടെ ന്യൂയോര്‍ക്ക് കോസ്മോസ് ടീമിനെതിരെ മോഹന്‍ ബഗാന്‍ മത്സരിച്ചപ്പോള്‍ ഹബീബ് സ്‌കോര്‍ ചെയ്തിരുന്നു. അന്ന് പെലെയില്‍ നിന്ന് നേരിട്ട് പ്രശംസ ഏറ്റുവാങ്ങാനും ഹബീബിന് സാധിച്ചു.

ദേശീയ ജേഴ്സിയില്‍ കളിച്ച 35 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളായിരുന്നു താരത്തിന്റെ സമ്പാദ്യം. തെലങ്കാന സ്വദേശിയായ ഹബീബ് സന്തോഷ് ട്രോഫിയില്‍ ബെംഗാളിനായാണ് കളിച്ചത്. 1969ല്‍ സന്തോഷ് ട്രോഫി നേടിയ ബംഗാള്‍ ടീമില്‍ അംഗമായിരുന്ന ഹബീബ് രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ 11 ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോറായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.