Follow the News Bengaluru channel on WhatsApp

രാജ്യത്തെ ആദ്യ ഭൂഗർഭ ട്രാൻസ്‌ഫോർമർ ബെംഗളൂരുവിൽ സ്ഥാപിച്ചു

ബെംഗളൂരു: രാജ്യത്തെ ആദ്യ ഭൂഗർഭ ട്രാൻസ്ഫോർമർ ബെംഗളൂരുവിലെ മല്ലേശ്വരത്ത് സ്ഥാപിച്ചു. ബെസ്‌കോമിന്റെയും ബിബിഎംപിയുടെയും സംയുക്ത പദ്ധതിയായാണ് 500 കെവിഎ ട്രാൻസ്‌ഫോർമർ കമ്മീഷൻ ചെയ്തിരിക്കുന്നത്. ഊർജ വകുപ്പ് മന്ത്രി കെ.ജെ.ജോർജ് ഭൂഗർഭ ട്രാൻസ്ഫോർമറിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഇത്തരം ഭൂഗർഭ ട്രാൻസ്‌ഫോർമറുകൾ നഗരത്തിലെ വൈദ്യുതി വിതരണത്തിന്റെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കുമെന്ന് മന്ത്രി കെ.ജെ.ജോർജ് പറഞ്ഞു. ഓവർഹെഡ് ഹൈ ടെൻഷൻ (എച്ച്ടി), ലോ ടെൻഷൻ (എൽടി) കേബിളുകളും ഭൂഗർഭ കേബിളുകളാക്കി മാറ്റും. ഇത് ഭൂഗർഭ ട്രാൻസ്‌ഫോർമറിനൊപ്പം സുരക്ഷ മെച്ചപ്പെടുത്താനും വൈദ്യുതി വിതരണത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.

നഗരത്തിൽ ട്രാൻസ്‌ഫോർമറുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കും. കൂടാതെ, ഫുട്പാത്ത് വൃത്തിയാക്കാനും കാൽനടയാത്രയ്ക്ക് സുരക്ഷിതമാക്കാനും ഇത് സഹായിക്കും. കാൽനടയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പദ്ധതി ഏറ്റെടുത്തതെന്ന് ചടങ്ങിൽ പങ്കെടുത്ത ബിജെപി നേതാവും മല്ലേശ്വരം എംഎൽഎയുമായ സി.എൻ. അശ്വത് നാരായൺ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.