Follow the News Bengaluru channel on WhatsApp

പരിശീലനത്തിനിടെ ജാവലിന്‍ തലയില്‍ തുളച്ചുകയറി; 15കാരന് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളിൽ ജാവലിന്‍ ത്രോ പരിശീലത്തിനിടെ ജാവലിന്‍ തലയിൽ തുളച്ചുകയറി 15 കാരന് ദാരുണാന്ത്യം. റായ്ഗഡ് ജില്ലയിലെ ഗോരെഗാവ് പുരാര്‍ ഐ.എന്‍.ടി ഇംഗ്ലീഷ് സ്‌കൂളിലെ ഹുജേഫ ദവാരെ(15)യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ വിദ്യാര്‍ഥികള്‍ ജാവലിന്‍ ത്രോ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കെ സഹവിദ്യാര്‍ഥി ജാവലിന്‍ എറിയുകയായിരുന്നു. തന്റെ ഷൂ ലെയ്‌സ് കെട്ടാന്‍ കുനിഞ്ഞ ദവാരെ, ജാവലിന്‍ വരുന്നത് കണ്ടിരുന്നില്ല. ജാവലിന്‍ തലയില്‍ തുളച്ചുകയറിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്തുതന്നെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ജാവലിന്‍ എറിഞ്ഞ കുട്ടിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചോ എന്നതടക്കം പരിശോധിക്കും. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.