ഹിറ വെൽഫെയർ അസോസിയേഷന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വീൽചെയറുകൾ നൽകി

ബെംഗളൂരു: ഹിറ വെൽഫെയർ അസോസിയേഷന്‍ (എച്ച്.ഡബ്ലു.എ) ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വ്വ രോഗം ബാധിച്ച് കിടപ്പിലായ ഒരു കുടുംബത്തിലെ 3 രോഗികള്‍ക്ക് വീല്‍ ചെയറുകള്‍ നല്‍കി. ബംഗാളില്‍ നിന്നും ബെംഗളൂരു നിംഹാന്‍സ് ഹോസ്പിറ്റലില്‍ ചികിത്സ തേടി വന്ന കുടുംബത്തിനാണ് സഹായം നല്‍കിയത്. ബെംഗളൂരു വൈറ്റ് ഫീല്‍ഡില്‍ താമസിക്കുന്ന ഈ നിര്‍ധന കുടുംബത്തിന് എച്ച്.ഡബ്ലു.എയുടെ കൈത്താങ്ങ് വലിയ ഒരാശ്വാസമാണ്. നിംഹാന്‍സ് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ട് ചെയ്യുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം മാസം തോറും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം വാങ്ങുന്നതിനും, മരുന്ന് വാങ്ങുന്നതിനു മുള്ള സാമ്പത്തിക സഹായം എച്ച്.ഡബ്ലു.എ നല്‍കിവരുന്നുണ്ട്.
വീല്‍ ചെയര്‍ വിതരണത്തിന് എച്ച്.ഡബ്ലു.എ പ്രസിഡണ്ട് ഹസ്സന്‍ കോയ, സെക്രട്ടറി അനൂപ്, ഷമീര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നാസിഹ്, ഫാറൂഖ്, മുഫാസില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.