വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്നും 20 രാജവെമ്പാലയുടെ കുഞ്ഞുങ്ങളെ കണ്ടെടുത്തു

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്നും 20 രാജവെമ്പാലയുടെ കുഞ്ഞുങ്ങളെ കണ്ടെടുത്തു. ബാങ്കോക്കിൽ നിന്നും ബെംഗളൂരുവിലേക്ക് എത്തിയ തമിഴ്നാട് സ്വദേശിയായ യുവാവിന്റെ ബാഗിൽ നിന്നുമാണ് 20 രാജവെമ്പാലക്കുഞ്ഞുങ്ങളെയും പത്ത് പെരുമ്പാമ്പുകൾ ഉൾപ്പെടെയുള്ള മറ്റ് പാമ്പുകളെയും കണ്ടെത്തിയത്.
വിമാനത്താവളത്തിലെത്തിയ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് കസ്റ്റംസ് അധികൃതർ ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയത്. 20 ഉഗ്രവിഷമുള്ള രാജവെമ്പാലക്കുഞ്ഞുങ്ങളും മറ്റ് 50-ലധികം പാമ്പുകളും, കുരങ്ങുകളുമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. ഇഴജന്തുക്കളെയെല്ലാം പെട്ടികളിൽ നിറച്ച് തന്റെ ചെക്ക്-ഇൻ സ്യൂട്ട്കേസിൽ ബെംഗളൂരുവിലേക്ക് കടത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ ബെംഗളൂരു സിറ്റി പോലീസിന് കൈമാറിയതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
#IndianCustomsAtWork A case of Wildlife smuggling was booked by Bengaluru Air Customs on 6th Sep, 2023 at KIAL Bengaluru. Animals found alive have been deported to country of origin and 6 dead Capuchin monkeys were disposed. Further investigation under progress. pic.twitter.com/NoM0XTkcjq
— Bengaluru Customs (@blrcustoms) September 7, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.