Follow the News Bengaluru channel on WhatsApp

നിപ വൈറസ്; മുൻകരുതൽ മാർഗങ്ങൾ

ചെറിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ക്യത്യമായ ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത വൈറസ് രോഗബാധയാണ് നിപ. അതുകൊണ്ടു തന്നെയാണ് നിപയെ ലോകം ആശങ്കയോടെ കാണുന്നത്. അതേസമയം ഇത് വ്യാപകമായി പകരുന്ന രോഗമേ അല്ല. ഡെങ്കിപോലെയോ,വൈറൽ പനി പോലെയോ പകരുന്ന രോഗമല്ല ഇത്. ലോകത്തിന്റെ മൊത്തം ചരിത്രമെടുത്തുനോക്കിയാൽപ്പോലും വളരെ കുറച്ചുപേർക്കാണ് ഈ രോഗം ബാധിച്ചത്. പക്ഷേ രോഗം ബാധിക്കുന്നവരിൽ മരണമുണ്ടാകാൻ സാധ്യത വളരെ കൂടുതലാണെന്നതാണ് നിപ മൂലമുള്ള പ്രധാന വെല്ലുവിളി.

മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് ഈ വൈറസ് നിപ (Nipah) എന്ന പേരില്‍ അറിയപ്പെടുന്നത്. നിപ വൈറസിന്റെ ആക്രമണം ഏറ്റവും കൂടുതൽ തവണ ഉണ്ടായത് ബംഗ്ലാദേശിലാണ്. തുടർച്ചയായി എട്ട് വർഷങ്ങളിൽ ഇവിടെ നിപ വൈറസിന്റെ ആക്രമണം ഉണ്ടായി. 2001ന് ശേഷം മാത്രം ബംഗ്ലാദേശിൽ 150 ലേറെ പേരാണ് നിപ ബാധിച്ച് മരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത കേസുകളിൽ പലപ്പോഴും മരണസംഖ്യ 50 ശതമാനത്തിന് മുകളിലേക്ക് പോവുകയും ചെയ്തു.

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം.

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം. സാധാരണ വവ്വാലുകളിൽ കാണുന്ന വൈറസിൽ നിന്ന് പകർന്ന് മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുന്ന എൻസെഫലിറ്റീസ് രോഗമാണ് ഉണ്ടാവുക. ചിലരിൽ ശ്വാസകോശത്തിലാണ് നിപ വൈറസ് മൂലമുള്ള രോഗബാധ ഉണ്ടാവുക. വവ്വാലുകളുടെ പ്രജനന സമയത്ത് സമയത്ത് വവ്വാലുകളിൽ നിന്ന് നേരിട്ടോ വവ്വാലുകളുമായി ബന്ധമുള്ള മറ്റു ജീവികളിൽ നിന്നോ സാധനങ്ങളിൽ നിന്നോ എല്ലാം മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ ഒക്കെ വൈറസ് എത്താം. ശ്വാസകോശത്തെ ബാധിക്കുന്ന പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ളവരിൽ നിന്നാണ് മനുഷ്യരിലേക്ക് നിപയുടെ ബാധയുണ്ടാകാൻ സാധ്യതയുള്ളത്. വവ്വാലുകൾക്കു പുറമേ പന്നികളിൽ നിന്നും മനുഷ്യരിലേക്ക് നിപ വൈറസ് പകരാനുള്ള സാധ്യതയേറെയാണ്.

പനിയോടു കൂടിയുള്ള ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗം മൂർഛിക്കുന്നത് അനുസരിച്ച് ഛർദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം, ശ്വാസതടസം എന്നിവയുണ്ടാകാം. ചിലരിൽ കാഴ്ചമങ്ങലുമുണ്ടാകാം.

രോഗം സ്ഥിരീകരിക്കല്‍

തൊണ്ട, മൂക്ക് എന്നിവയില്‍ നിന്നുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് എന്നിവയിൽ നിന്നും ആർ.ടി.പി.സി.ആർ. (റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ) ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും.

രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായവരെ കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അവർക്ക് രോഗലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കുക. അവരെ ക്വാറന്റൈനിലാക്കുക. പക്ഷികൾ കടിച്ച പഴവർഗങ്ങൾ കഴിക്കാതിരിക്കുക. ഇത് രണ്ടുമാണ് പ്രധാനമായും ചെയ്യാനുള്ളത്. ആരോഗ്യപ്രവർത്തകരും ഇവരെ പരിചരിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.

പാർശ്വഫലങ്ങൾ

നിപ വന്നുപോയവരിൽ പാർശ്വഫലങ്ങളുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഉദാഹരണത്തിന് തലച്ചോറിനെ ബാധിക്കുന്ന അവസ്ഥയുണ്ടായവരാണെങ്കിൽ, റിക്കവർ ചെയ്യുന്ന ചില ആളുകളിൽ കൈകാലുകൾക്ക് ബലക്കുറവ് പോലുള്ള പ്രശ്‌നങ്ങളുണ്ടായേക്കാം. എല്ലാവർക്കും അങ്ങനെ വരണമെന്നൊന്നുമില്ല.

രോഗിയുമായി സമ്പർക്കത്തിലായാൽ ഇൻകുബേഷൻ പിരീഡിന്റെ ഇരട്ടി ദിവസമാണ് സാധാരണയായി പറയുക. 28 ദിവസം വരെ പോകാം. രോഗലക്ഷണങ്ങളൊന്നുമില്ലെന്നാണെങ്കിൽ ചില സാഹചര്യങ്ങളിൽ നേരത്തെ നിർത്താൻ പറ്റും.

നിപ വൈറസ് വാക്‌സിൻ

വാക്‌സിനായിട്ടുള്ള ട്രയലൊക്കെ നടക്കുന്നുണ്ട്. ഒന്നും വിജയിച്ചിട്ടില്ല.

എന്തുകൊണ്ടാണ് നിപ വീണ്ടും വീണ്ടും വരുന്നത്?

വീണ്ടും വീണ്ടും വരികയെന്ന് പറയാൻ പറ്റില്ല. കാരണം ലോകത്തെ മൊത്തം വ്യാപനത്തോത് നോക്കിയാൽപ്പോലും രോഗനിരക്ക് വളരെക്കുറവാണ്. ഉദാഹരണത്തിന് ഡെങ്കിയെപ്പോലൊരു വ്യാപനമില്ല. ബംഗ്ലാദേശ്,മലേഷ്യ, സിംഗപ്പൂർ അങ്ങനെ വളരെ കുറച്ച് സ്ഥലങ്ങളിലാണ് നിപ റിപ്പോർട്ട് ചെയ്തത്.

മുൻകരുതൽ മാർഗങ്ങൾ

കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച പ്രധാന മുൻകരുതൽ മാർഗങ്ങൾ തന്നെയാണ് നിപ ജാഗ്രതയിലും വേണ്ടത്. ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. കൈ കഴുകാൻ സാധിച്ചില്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് തുടയ്ക്കുക. പനിയും മറ്റു രോല ലക്ഷണങ്ങളും ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക. രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും സമ്പർക്കം പുലർത്തുമ്പോഴും നിർബന്ധമായും കൈയുറകളും മാസ്കും ധരിക്കണം. എൻ 95 മാസ്ക് തന്നെ ധരിക്കണമെനാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.