Follow the News Bengaluru channel on WhatsApp

ആർബിഐയിൽ 450 ഒഴിവുകൾ; അപേക്ഷിക്കാം

ആർബിഐയിൽ അവസരം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിലിമിനറി,മെയിന്‍, ലാംഗ്വേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 21,23 തീയതികളിലായി പ്രിലിമിനറി പരീക്ഷയും ഡിസംബര്‍ രണ്ടിന് മെയിന്‍ പരീക്ഷയും നടക്കും. അപേക്ഷ www.rbi.org.in യിലെ Recruitment for the post od Assistant 2023 എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അവസാന തീയതി: ഒക്ടോബര്‍ നാല്

ആകെ 450 ഒഴിവുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി 16 ഒഴിവുണ്ട്. ശമ്പളം: 20,700-55,700 രൂപ. 15 വര്‍ഷത്തെ സര്‍വീസുള്ളവരായിരിക്കണം. പ്രായം 20-28 വയസ്സ് (സംവരണ വിഭാഗങ്ങള്‍ക്ക് ഇളവ് ബാധകം)

50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത (എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി.) വേഡ് പ്രോസസിങ്ങില്‍ അറിവുണ്ടായിരിക്കണം. അപേക്ഷിക്കുന്ന പ്രാദേശികഭാഷയില്‍ പരിജ്ഞാനം വേണം. വിമുക്തഭടന്മാര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമോ മെട്രിക്കുലേഷനോ സൈനിക വിഭാഗം നടത്തുന്ന തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.

അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്റ്റെപ് 1: www.rbi.org.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറുക.

സ്റ്റെപ് 2: റിക്രൂട്ട്‌മെണ്ട് ഫോര്‍ പോസ്റ്റ് ഓഫ് അസിസ്റ്റണ്ട്- 2023 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 3: ഒരു പി.ഡി.എഫ് ഫയല്‍ ഉള്‍പ്പടെ പുതിയതായി ഒരു പേജ് തുറന്നുവരും. ഇതില്‍ അപ്ലൈ ഓണ്‍ലൈന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ് 4: ഇതില്‍ രജിസ്റ്റര്‍ ചെയ്യുക. ആപ്ലിക്കേഷന്‍ നമ്പറും ജനന തീയതിയും വെച്ച്‌ ലോഗ് ഇന്‍ ചെയ്യാം.

സ്റ്റെപ് 5: ആവശ്യമായ വിവരങ്ങള്‍ നല്‍കി ഇതിലുള്ള അപേക്ഷ പൂര്‍ണമായും പൂരിപ്പിക്കുക

സ്റ്റെപ് 6: ഫീസ് അടച്ച്‌ അപേക്ഷാ ഫോം സമര്‍പ്പിക്കുക.

പ്രധാനപ്പെട്ട തീയതികള്‍

അപേക്ഷിക്കേണ്ട തീയതികള്‍ – 2023 സെപ്റ്റംബര്‍ 13 മുതല്‍ 2023 ഒക്ടോബര്‍ നാല് വരെ

അപേക്ഷാ ഫീസ് അടക്കേണ്ട തീയതി – 2023 സെപ്റ്റംബര്‍ 13 മുതല്‍ 2023 ഒക്ടോബര്‍ നാലുവരെ

ആര്‍.ബി.ഐ അസിസ്റ്റണ്ട് പരീക്ഷാ തീയതി – 2023 ഒക്ടോബര്‍ 21, 2023 ഒക്ടോബര്‍ 23.

ഓണ്‍ലൈന്‍ മെയിന്‍ പരീക്ഷാ തീയതി – ഡിസംബര്‍ 2 (തീയതിയില്‍ മാറ്റമുണ്ടായേക്കാം.)

ജനറല്‍ കാറ്റഗറി വിഭാഗത്തില്‍ ഉദ്യോഗാര്‍ഥികള്‍ 450 രൂപ ഫീസ് നല്‍കണം. സംവരണ വിഭാഗത്തില്‍ 50 രൂപയാണ് അപേക്ഷാ ഫീസ്. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് അപേക്ഷാ യോഗ്യത. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ബി.ഡി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ബിരുദത്തില്‍ പാസ് മാര്‍ക്ക് മതി. ഇത് കൂടാതെ, കംപ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം.

20 വയസ്സിനും 28 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. 2/09/1995നും 01/09/2023-നും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകര്‍. ഈ രണ്ട് തീയതികളും ഉള്‍പ്പെടെയാണിത്. സര്‍ക്കാര്‍ നിയമപ്രകാരം സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.