Follow the News Bengaluru channel on WhatsApp

ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകം; അന്വേഷണത്തിന് കാനഡയോട് കൈകോര്‍ത്ത് അമേരിക്ക

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ (45) കൊലപാതകത്തില്‍ കാനഡയ്‌ക്കൊപ്പം അന്വേഷണത്തിന് കൈകോര്‍ത്ത് അമേരിക്ക. കാനഡയില്‍ നടന്ന കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുള്ളതായും പിന്നില്‍ ഇന്ത്യന്‍ ഏജന്‍റുമാരാണെന്നുമാണ് കാനഡയുടെ ആരോപണം. കാനഡയുടെ പരമാധികാരത്തിലേക്കുള്ള കൈകടത്തലായാണ് കാനഡ കൊലപാതകത്തെ കാണുന്നത്.

വിഷയത്തില്‍ ഇന്ത്യയും കാനഡയും തമ്മിലെ നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാനഡയെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തിയത്. പിന്തുണയ്ക്ക് പുറമെ ഇന്‍റലിജന്‍സ് അന്വേഷണത്തിലും അമേരിക്ക കാനഡയ്‌ക്കൊപ്പമാണ്. അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് സൂചന ലഭിച്ചതിന് പിന്നാലെ കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞനെ ട്രൂഡോ പുറത്താക്കിയിരുന്നു. തിരിച്ചടിയെന്നോണം മണിക്കൂറുകള്‍ക്കുള്ളില്‍ കനേഡിയന്‍ ഹൈക്കമ്മീഷണറെ ഇന്ത്യയും പുറത്താക്കുകയായിരുന്നു.

അതേസമയം, കാനഡയിലെ ഇന്ത്യൻ പൗരന്മാരും അവിടേക്കു യാത്ര ചെയ്യാൻ തയാറെടുക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. കാനഡയിൽ വർധിച്ചുവരുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ ആക്രമണങ്ങളും കണക്കിലെടുത്താണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ വിദ്യാർഥികൾക്കു പ്രത്യേക ജാഗ്രതാനിർദേശവുമുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.