സച്ചിന്‍ ലോകകപ്പിന്റെ ‘ഗ്ലോബല്‍ അംബാസഡര്‍’

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയില്‍ അരങ്ങേറുന്ന ഏകദിന ലോകകപ്പിന്റെ ഗ്ലോബല്‍ അംബാസഡര്‍. ഐസിസിയാണ് ഇന്ത്യന്‍ ഇതിഹാസത്തെ ഗ്ലോബല്‍ അംബാസഡറായി തിരഞ്ഞെടുത്തത്. തന്റെ കരിയറിൽ ആറ് 50 ഓവർ ലോകകപ്പ് കളിച്ചതിന്റെ അസൂയാവഹമായ റെക്കോർഡുള്ള താരമാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സ് തന്നെയാണ് ഇപ്പോഴും റെക്കോഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
1987 ൽ ഒരു ബോൾ ബോയ് ആയിരുന്നത് മുതൽ ആറ് എഡിഷനുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചത് വരെ ലോകകപ്പുകൾക്ക് എല്ലായ്പ്പോഴും തന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു. 2011 ൽ ലോകകപ്പ് നേടിയത് തന്റെ ക്രിക്കറ്റ് യാത്രയിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ലോകകപ്പ് ക്രിക്കറ്റന് തുടക്കമാകുക. ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലാണ് ആദ്യ മത്സരം. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചെന്നൈ M.A ചിദംബരം സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്ക് എതിരെയാണ്ഇന്ത്യയുടെ ആദ്യ മത്സരം. രാജ്യത്തെ പത്ത് വേദികളിലായി, പത്ത് ടീമുകളാണ് ഇത്തവണ ലോകക്കപ്പിൽ പങ്കെടുക്കുന്നത്. നവംബർ 19-ന്അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
