Follow the News Bengaluru channel on WhatsApp

2024 ലെ പൊതു അവധി ദിവസങ്ങൾ

തിരുവനന്തപുരം: അടുത്ത വർഷത്തെ സംസ്ഥാന സർക്കാർ നൽകുന്ന പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും ദിവസങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും സർക്കാർ അംഗീകരിച്ചു. തൊഴില്‍ നിയമം – ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്പ്സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്മെന്‍റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമം 1958 ന്‍റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമാണ് ബാധകം.(Holidays in 2024)

അടുത്ത വർഷത്തെ പ്രധാനപ്പെട്ട നാല് അവധി ദിനങ്ങൾ ഞായറാഴ്ചയാണ്. രണ്ടെണ്ണം രണ്ടാം ശനിയാഴ്ചയും. തിരുവോണം, വിഷു, അംബേദ്കർ ജയന്തി, വിജയദശമി എന്നീ അവധി ദിവസങ്ങളാണ് ഞായാറാഴ്ച വരുന്നത്. ഇതിൽ അംബേദ്കർ ജയന്തിയും വിഷും ഒരു ദിവസമാണ് വരുന്നത്. ഒന്നാം ഓണവും മഹാനവമിയും രണ്ടാം ശനിയാഴ്ചയാണ് വരുന്നത്.

2024 പൊതുഅവധികള്‍ 

ഞായറും രണ്ടാം ശനിയും ഉള്‍പ്പെടുന്നു

ജനുവരി മാസത്തെ അവധി

  • മന്നം ജയന്തി – രണ്ടാം തീയതി -ചൊവ്വാഴ്ച
  • റിപ്പബ്ലിക് ദിനം- 26 – വെള്ളിയാഴ്ച

മാർച്ച് മാസത്തെ അവധി

  • ശിവരാത്രി – എട്ടാം തീയതി – വെള്ളിയാഴ്ച
  • പെസഹ വ്യാഴം- 28 –
  • ദുഃഖ വെള്ളി- 29-
  • ഈസ്റ്റർ – 31 ഞായർ

ഏപ്രിൽ മാസത്തെ അവധികൾ

  • ഈദുൽ-ഫിത്വർ- (റമദാൻ)*- 10 – ബുധനാഴ്ച
  • ഏപ്രില്‍ 14: വിഷു-ഞായാര്‍

മേയ് മാസത്തെ അവധി ദിവസങ്ങൾ

  • മേയ് ദിനം – ഒന്നാം തീയതി – ബുധനാഴ്ച

ജൂൺ മാസത്തെ അവധി ദിവസങ്ങൾ

  • ഈദുൽ- അദ്ഹ (ബക്രീദ്)* – 17- തിങ്കളാഴ്ച

ജൂലൈ മാസത്തെ അവധി ദിവസങ്ങൾ

  • മുഹറം – 16- ചൊവ്വാഴ്ച

ഓഗസ്റ്റ് മാസത്തെ അവധി ദിവസങ്ങൾ

  • കർക്കടക വാവ്- മൂന്നാം തീയതി – ശനിയാഴ്ച
  • സ്വാതന്ത്ര്യ ദിനം – 15- ചൊവ്വാഴ്ച
  • ശ്രീനാരായണഗുരു ജയന്തി- 20- ചൊവ്വാഴ്ച
  • ശ്രീകൃഷ്ണ ജയന്തി – 26 – തിങ്കളാഴ്ച
  • അയ്യങ്കാളി ജയന്തി – 28- ബുധനാഴ്ച

സെപ്തംബർ മാസത്തെ അവധി ദിവസങ്ങൾ

  • ഒന്നാം ഓണം (ഉത്രാടം)- 14 രണ്ടാം ശനിയാഴ്ച
  • തിരുവോണം- 15 ഞായറാഴ്ച
  • മൂന്നാം ഓണം (അവിട്ടം)- 16 തിങ്കളാഴ്ച
  • നാലാം ഓണം (ചതയം)- 17 ചൊവ്വാഴ്ച
  • ശ്രീനാരായണഗുരു സമാധി ദിനം- 21- ശനിയാഴ്ച

ഒക്ടോബറിലെ അവധി ദിനങ്ങൾ

  • ഗാന്ധി ജയന്തി- രണ്ടാം തീയതി- ബുധനാഴ്ച
  • ദീപാവലി -31 – ചൊവ്വാഴ്ച

ഡിസംബറിലെ അവധി ദിനങ്ങൾ

  • ക്രിസ്മസ് – 25 – ബുധനാഴ്ച

നിയന്ത്രിത അവധികള്‍:

  • മാര്‍ച്ച് 12, അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (നാടാര്‍ സമുദായം),
  • ഓഗസ്റ്റ് 19 ആവണി അവിട്ടം (ബ്രാഹ്മണ സമുദായം),
  • സെപ്തംബര്‍ 17 വിശ്വകര്‍മ ജയന്തി (വിശ്വകര്‍മ സമുദായം).

*ചന്ദ്രദര്‍ശനപ്രകാരം


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.